നീലേശ്വരം കോട്ടപ്പുറം ശ്രീ വൈകുണ്ഠ ക്ഷേത്രത്തിൽ കവർച്ച. ആറോളം ഭണ്ഡാരങ്ങൾ കുത്തി തുറന്നു
നീലേശ്വരം : കോട്ടപ്പുറം ശ്രീ വൈകുണ്ഠ ക്ഷേത്രത്തിൽ കവർച്ച. ആറോളം ഭണ്ഡാരങ്ങൾ കുത്തി തുറന്നു. ശ്രീകോവിലും ഓഫിസിലെ ഷെൽഫും കുത്തി തുറന്നിട്ടുണ്ട്. എന്തൊക്കെ മോഷണം പോയെന്ന് പോലീസും ഫോറൻസിക് അധികൃതരും വന്ന് പരിശോധിച്ചാലെ മനസിലാവൂ സി സി ടി വിയിൽ നിന്നും മോഷ്ടാവിന്റെ ദൃശ്യം ലഭിച്ചിട്ടുണ്ട്. ഇന്നലെ രാത്രി എട്ടരയ്ക്ക് അകത്തു കടന്ന മോഷ്ടാവ് 12.30 ഓടെയാണ് പുറത്തുകടന്നത്. ക്ഷേത്രം സെക്രട്ടറി എ രാജുവിന്റെ പരാതിയിൽ നിലേശ്വരം പോലീസ് കേസെടുത്തു.
No comments