Breaking News

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പാണത്തൂർ യൂണിറ്റിന്റെ വാർഷിക ജനറൽബോഡി യോഗം നടന്നു


പാണത്തൂർ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പാണത്തൂർ യൂണിറ്റിന്റെ വാർഷിക ജനറൽ ബോഡി യോഗo 21 വ്യാഴാഴ്ച വൈകുന്നേരം ആറുമണിക്ക് പാണത്തൂർ വ്യാപാര ഭവനിൽ വെച്ച്  ബഹുമാനപ്പെട്ട വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ ജനറൽ സെക്രട്ടറി ശ്രീ കെ ജെ സജി ഉദ്ഘാടനം ചെയ്തു.

പരിപാടിയിൽ വെച്ച് യൂണിറ്റ് അംഗം പ്രകമ്പനം സിനിമ സംവിധായകൻ വിജേഷ് പാ ണത്തുരിനെ ആദരിച്ചു.       അതോടൊപ്പം കണ്ണൂർ യൂണിവേഴ്സിറ്റിയിൽ നിന്നും മൈക്രോബയോളജിയിൽ ഫസ്റ്റ് റാങ്ക് നേടിയ അഞ്ചിതയെയും , കോട്ടപ്പാറ സനാതന കോളേജിൽ നിന്ന് സൈക്കോളജിയിൽ ഫസ്റ്റ് ക്ലാസ് നേടിയ അനുശ്രീ യെയും അനുമോദിച്ചു..

 യൂണിറ്റ് ജനറൽ സെക്രട്ടറി സജിമോൻ കെ ജി സ്വാഗതം പറഞ്ഞ യോഗത്തിൽ പാണത്തൂർ യൂണിറ്റ് പ്രസിഡന്റ് പി എൻ സുനിൽകുമാർ അധ്യക്ഷത വഹിച്ചു.

 പാണത്തൂർ യൂണിറ്റ് ജനറൽ സെക്രട്ടറി സജിമോൻ കെ ജി റിപ്പോർട്ട് അവതരിപ്പിച്ച യോഗത്തിൽ ട്രഷറർ ശ്രീ അബ്ദുൾ അസീസ് വരവ് ചിലവ് കണക്കുകളും അവതരിപ്പിച്ചു.

 തുടർന്ന് ചുള്ളിക്കര മേഖല കൺവീനർ കെ അഷറഫ്,  പാണത്തൂർ യൂണിറ്റ് വൈസ് പ്രസിഡന്റ് ശ്രീ വിനോദ് സി എം പാണത്തൂർ യൂണിറ്റ് വനിതാ വിങ്ങ്  പ്രസിഡന്റ് ലാലി ടോമി തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

2026- 2028 ഭരണസമിതി പ്രസിഡണ്ടായി  ശ്രീ സുനിൽകുമാർ പി എൻ തിരഞ്ഞെടുക്കപ്പെട്ടു. ജനറൽ സെക്രട്ടറി ശ്രീ സജിമോൻ കെജിയെ യും  ട്രഷറർ ശ്രീ അബ്ദുൽ അസീസിനെയും തിരഞ്ഞെടുത്തു.

 കോളിച്ചാൽ മുതൽ പാണത്തൂർ വരെയുള്ള റോഡ് പരിപൂർണ്ണമായും ഗതാഗതയോഗ്യമാക്കി തരണമെന്ന് പ്രമേയത്തിൽ കൂടി യോഗം ആവശ്യപ്പെട്ടു.

 തുടർന്ന് ഈ യോഗത്തിന് പാണത്തൂർ യൂണിറ്റ് ജോയിന്റ് സെക്രട്ടറി ശ്രീ ഡോൺ ജോസഫ് നന്ദി പറഞ്ഞ

No comments