എട്ടാം വാർഡിലെ പാറക്കടവ്, പാണത്തൂർ അംഗൻവാടികളിൽ പ്രവേശനോത്സവം നടത്തി വാർഡ് മെമ്പർ എം ഷിബു ഉദ്ഘാടനം ചെയ്തു
പാണത്തൂർ : അക്ഷരലോകത്തേക്ക് പുത്തൻ ചുവട് വെയ്ക്കുന്ന കുഞ്ഞുമക്കൾക്കായി പനത്തടി ഗ്രാമപഞ്ചായത്തിലെ പാറക്കടവ്, പാണത്തൂർ അംഗൻവാടികളിൽ പ്രവേശനോത്സവം നടത്തി.വാർഡ് മെമ്പർ എം ഷിബു ഉദ്ഘാടനം ചെയ്തു.എ എൽ എം സി അംഗങ്ങളായ, പി തമ്പാൻ, കൃഷ്ണൻ പാണത്തൂർ, ബിജു നെല്ലിക്കുന്ന്,സജി നെരോടി, സുരേഷ് പുല്ലടുക്കം, വിപിൻ പുല്ലടുക്കം, പിയൂസ് പാറക്കടവ്, എലിസബത്ത് പി ജെ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. പാറക്കടവ് പുളിക്കാൽ ശ്രീ സായൂജ്യം ശിങ്കാരി മേളം ടീമിന്റെ വാദ്യമേളങ്ങളുടെയും, മാതാപിതാക്കളുടെയും,എ എൽ എം സി അംഗങ്ങളുടെയും അകമ്പടിയോടെ കുട്ടികളെ വരവേറ്റു. പുതുതായി വന്ന കുട്ടികൾക്കും, പിരിഞ്ഞു പോകുന്ന കുട്ടികൾക്കും കമ്മറ്റി അംഗങ്ങളുടെ നേതൃത്വത്തിൽ പഠനോപകരണ വിതരണവും,,പായസ ദാനവും നടത്തി.അംഗൻവാടി വർക്കർ അജിത, നീമ എന്നിവർ സ്വാഗതവും,പ്രിൻസി എസ് നന്ദിയും പറഞ്ഞു.
No comments