വെസ്റ്റ് എളേരി ഏഴാം വാർഡ് ഗ്രാമ സഭ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി..
പുങ്ങംചാൽ : 2026-27 വർഷത്തെ പതിനാലാം പഞ്ചവത്സരപദ്ധതികൾ ചർച്ച ചെയ്യാൻ വെസ്റ്റ് എളേരി പഞ്ചായത്തിലെ ഏഴാം വാർഡായ ചീർക്കയത്ത് നടത്തിയ ഗ്രാമസഭ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി..
ചീർക്കയം ശ്രീ സുബ്രമണ്യകോവിൽ ഓഡിറ്റോറിയത്തിൽ നടന്ന ഗ്രാമസഭയിൽ വാർഡിലെ 135 പേർ പങ്കെടുത്തു.ഗ്രാമസഭയിലേക്ക് ആളുകളെ പങ്കെടുപ്പിക്കാനായി വാർഡ് മെമ്പർ നടത്തിയ ശ്രമമാണ് ഇവിടെ വിജയിച്ചത്.. ഗ്രാമസഭക്ക് എത്തിയവർക്ക് ചായയും പലഹാരങ്ങളും നൽകി.
.ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേർസ്ൺ സിന്ധു വർഗ്ഗീസ് അധ്യക്ഷതവഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ബിൻസി ജെയിൻ. ബ്ലോക്ക് പഞ്ചായത്ത് അംഗം എ. വി. ഭാസ്കരൻ. പഞ്ചായത്ത് അംഗങ്ങളായ മിനി രവീന്ദ്രൻ. . ജിഷ ലോറൻസ്. അനിൽകുമാർ. ടോമി തുടങ്ങിയവർ പ്രസംഗിച്ചു..
വാർഡ് മെമ്പർ സുമിത്ര തമ്പാൻ സ്വാഗതവും ജെ. എച്ച്. ഐ. അഞ്ജലി നന്ദിയും പറഞ്ഞു.കൃഷി ഓഫീസർ രാജീവൻ കാർഷിക വികസനവു മായി ബന്ധപ്പെട്ട് ക്ലാസ് എടുത്തു. തൊഴിൽ ഉറപ്പ് ഉദ്യോഗസ്ഥർ. കുടുംബ ശ്രീ പ്രവർത്തകർ. ആശാവർക്കർ മാർ. ഹരിത കർമ്മസേനാപ്രവർത്തകരും ഗ്രാമസഭയിൽ പങ്കെടുത്തു..
350 ഓളം വ്യക്തി ഗതആനുകൂല്യങ്ങൾക്കുള്ള അപേക്ഷകളും ലഭിച്ചു....
No comments