പരപ്പ ട്രൈബൽ ഡവലപ്മെൻ്റ് ഓഫീസിലെ 34 സാമൂഹ്യ പഠനമുറികളിലെ പഠനോത്സവത്തിൻ്റെ സമാപനവും മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനദാനവും അനുമോദനവും ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ നിർവഹിച്ചു
പരപ്പ ട്രൈബൽ ഡവലപ്മെൻ്റ് ഓഫീസിലെ 34 സാമൂഹ്യ പഠനമുറികളിലെ അറുനൂറിൽ പരം കുട്ടികളെ ഉൾപ്പെടുത്തി മധ്യവേനൽ അവധിക്കാലത്ത് നടത്തിയ പഠനോത്സവത്തിൻ്റെ സമാപനവും വിവിധ മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനദാനവും SSLC, +2, LSS, USS സ്കോളർഷിപ്പ് വിജയികൾക്കുള്ള അനുമോദനവും ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ നിർവഹിച്ചു. പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു കൃഷ്ണൻ അധ്യക്ഷയായ ചടങ്ങിൽ കിനാനൂർ കരിന്തളം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം രാജൻ മുഖ്യാതിഥിയായി. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എം ഗംഗാധരൻ, ഇ റ്റി ജോസ്, സുനു കുര്യാക്കോസ്, ദീപ ടി കെ, സുജ അനീഷ്, സഫീനാ ഫൈസൽ, നസീമ, ഭവ്യരാജ്, കരിന്തളം ഗ്രാമപഞ്ചായത്തംഗം എം ഓമന, ബി ഡി ഒ സുനിൽ കുമാർ എന്നിവർ ആശംസകൾ അറിയിച്ചു. പരപ്പ ട്രൈബൽ ഡവലപ്മെൻ്റ് ഓഫീസർ ബി സി അയ്യപ്പൻ സ്വാഗതവും ഭീമനടി ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ നന്ദിയും രേഖപ്പെടുത്തി. ഏറ്റവും മികച്ച സാമൂഹ്യ പഠനമുറികളായി തിരഞ്ഞെടുത്ത സർക്കാരി തായന്നൂർ, നിരത്തുംതട്ട് പഠനമുറികൾക്ക് ജില്ലാ കളക്ടർ ഉപഹാരം നല്കി.
No comments