പെരിയടുക്കയില്‍ ഉണ്ടായ വാഹനാപകടത്തില്‍ യുവാവ് മരിച്ചു
കുമ്പള പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പെര്‍മുദെ - ബന്തിയോട് റോഡിലെ പെര്‍മുദെ പെരിയടുക്കയില്‍ ഉണ്ടായ വാഹനാപകടത്തില്‍ യുവാവ് മരിച്ചു. പിതാവിനു ഗുരുതരമായി പരിക്കേറ്റു. ചിപ്പാര്‍ ബായാര്‍ നേതഗുളി ഹൗസിലെ എന്‍.കിഷന്‍ (25) ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ കിഷന്റെ പിതാവ് മാധവ ദേവാഡിഗെയെ മംഗ്‌ളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കിഷന്‍ ഓടിച്ചിരുന്ന സ്‌കൂട്ടറും എതിരെ വരികയായിരുന്ന ബൈക്കും കൂട്ടിയിടിച്ചാണ് വ്യാഴാഴ്ച്ച രാവിലെ അപകടമുണ്ടായത്.
No comments