സഹപാഠിയുടെ ശിക്ഷണത്തിൽ അരങ്ങേറ്റം
നീലേശ്വരം രാജാസ് ഹയർ സെക്കന്ററി സ്കൂളിലെ 1983 SSLC ബാച്ചിലെ ഇന്ദിര കുന്നത്തില്ലം, പുഷ്പ നാരായണൻ എന്നിവർ സഹപാഠിയായിരുന്ന നടനതിലകം സുരേന്ദ്രൻ പട്ടേനയുടെ ശിക്ഷണത്തിൽ ഭാരതനാട്യം അരങ്ങേറ്റം നടത്തിയത്.SSLC ബാച്ചിന്റെ കുടുംബസംഗമത്തെ കുറിച്ചുള്ള ആലോചന യോഗമാണ് ഇതിന് ഹേതുവായത്.സെമിക്ലാസ്സിക്കൽനൃത്തം അവതരിപ്പിക്കാൻ ആഗ്രഹം ഉണ്ടെന്നുംസുരേന്ദ്രൻ പഠിപ്പിക്കുമോ എന്നും 2023 യിൽ കുടുംബസംഗമത്തെപ്പറ്റിയുള്ള ആലോചനായോഗത്തിൽ ചിലർ ചോദിച്ചതിൽ നിന്നാണ് തുടക്കം. സുരേന്ദ്രൻ സന്തോഷത്തോടെ ആ ദൗത്യം ഏറ്റെടുത്തു.ശാസ്ത്രീയ നൃത്തംപഠിക്കാനുള്ള ആഗ്രഹവുമായി കുറച്ചു പേര് കുടുംബസംഗമത്തിനുശേഷം സുരേന്ദ്രനെ സമീപ്പിച്ചു. അങ്ങിനെ 5 പേരുമായി നൃത്തപഠനം ആരംഭിച്ചു. എന്നാൽ വ്യക്തിപരമായ ചിലർക്കു പഠനം തുടരാൻ സാധിച്ചില്ല. എന്നാൽ ശ്രീമതി പുഷ്പ നാരായണൻ, ഇന്ദിര കുന്നത്തില്ലം എന്നിവർ നൃത്തപഠനം തുടർന്നു. അരങ്ങേറ്റത്തിനുള്ള പരിശീലനതിനിടെ അനീഷ് എന്ന യുവാവും ഇവരോടൊപ്പം ചേർന്നു. അങ്ങനെ 2026 മെയ് 1 ന് മുഴക്കുന്ന് മൃദംഗ ശൈലേശ്വരി ക്ഷേത്രത്തിൽ ഇവർ മൂവരുടെയും ഭാരതനാട്യം അരങ്ങേറ്റം എന്ന സ്വപ്നം സാക്ഷാൽകരിക്കപ്പെട്ടു.മൂന്നു പേരും ചേർന്നുള്ള നാട്ട രാഗത്തിലുള്ള പുഷ്പാഞ്ജലിയോടെ ആരംഭിച്ച നൃത്താർച്ചനയിൽ ഇന്ദിരയും പുഷ്പയും ചേർന്ന് ഹിന്ദോള രാഗത്തിൽ സരസ്വതി കീർത്തനവും നീലാംബരി രാഗത്തിൽ മാധവാ മമ ദേവ എന്ന കീർത്തനവും അനീഷ് ഹംസധ്വനി രാഗത്തിൽ ചിട്ടപ്പെടുത്തിയ നടേശകൗത്വവും അവതരിപ്പിച്ചു. കുടുംബാംഗങ്ങളുടെ പൂർണ്ണപിന്തുണ സ്വപ്‌നങ്ങൾ സാക്ഷാൽകരിക്കുന്നതിന്റെ വേഗത കൂട്ടി ഇവരുടെ ഇടവേളയിൽ സുരേന്ദ്രൻ പട്ടേന കേരളനടനവും മരുമകൾ B Ed വിദ്യാർത്ഥിനിയായ അപർണ പട്ടേൻ കുച്ചുപ്പുടിയും ശിഷ്യ കരിന്തളം ഗവണ്മെന്റ് കോളേജിലെ അധ്യാപികയായ സജ്‌ന പൊന്നൻ മോഹിനിയാട്ടവും അവതരിപ്പിച്ചു
വയ്പ്പാട്ടിൽ ശ്രീ രാജേഷ് തൃക്കരിപ്പൂരും മൃദംഗത്തിൽ ശ്രീ ഹരിമോഹൻ കരി വെള്ളുരും പുല്ലാംകുഴലിൽ ശ്രീ ജിനേഷ് ഇളമ്പച്ചിയും ഇവർക്ക് പിന്നണിയിൽ പ്രവർത്തിച്ചു. ശ്രീ രവി നീലേശ്വരവും ശ്രീ വിമൽ രവിയും ആണ് ചമയം. വസ്ത്രാലങ്കാരം ദേവൻ ആർട്സ്
നീലേശ്വരവും സാങ്കേതിക സഹായവുമായി ശ്രീ സുഭാഷ് മുഴക്കുന്നും ഒപ്പം നിന്നു. തന്റെ പന്ത്രണ്ടാമത്തെ വയസ്സിൽ പരേതനായ മാമുനി കുഞ്ഞിക്കണ്ണൻ മാസ്റ്ററുടെകീഴിൽ നൃത്തപഠനം ആരംഭിച്ച സുരേന്ദ്രൻ പട്ടേന പിന്നീട് കുറ്റിക്കോൽ ശ്യാമള ടീച്ചർ നീലേശ്വരം രാജുമാസ്റ്റർ എന്നിവരുടെ കീഴിൽ നൃത്തപഠനം തുടർന്നു. ഗുരുവായ നീലേശ്വരം രാജു മാസ്റ്ററാണ് സുരേന്ദ്രനെ നൃ ത്താധ്യാപകനായി ഉയർത്തി കൊണ്ടുവന്നത്. ലോക പ്രശസ്തനർത്തക ദമ്പതിമാരായ ശാന്താ ധനഞ്ജയൻ മാരുടെ കീഴിൽ ഉണ്ടായിരുന്ന ഭാസ്കര കോളേജിൽ നിന്ന് ഭരതനാട്യം ഡിപ്ലോമയും കേരളസാംസ്‌കാരിക വകുപ്പിന്റെ കീഴിൽ തിരുവനന്തപുരം വട്ടിയൂർകാവിലുള്ള നടനഗ്രാമത്തിൽ നിന്ന് ഡോക്ടർ ഗുരുഗോപിനാഥിന്റെ ശിഷ്യ വിശ്വകലാ കേന്ദ്രം പങ്കജവല്ലി ടീച്ചറുടെ കീഴിൽ കേരള നടനം TTC യും ഉയർന്ന മാർക്കോടുകൂടി പാസ്സായി.KSEB യിൽനിന്ന് സുപ്രണ്ടായി 2024 വിരമിച്ച സുരേന്ദ്രൻ പട്ടേന കിങ്കിണി കലാക്ഷേത്രം അമൃത കലാ ക്ഷേത്രം എന്നീ സ്ഥാപനങ്ങൾ നടത്തിവരുന്നു
No comments