തിരഞ്ഞെടുപ്പിലെ മികച്ച വിജയം ; ബിജെപി പാണത്തൂരിൽ ആഹ്ലാദ പ്രകടനം നടത്തി
പാണത്തൂർ : കേരള നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ മൂന്ന് സീറ്റുകൾ നേടിയതിലും, ബംഗാൾ, പുതുച്ചേരി, ആസാം എന്നിവിടങ്ങളിൽ ഭരണം ലഭിച്ചതിലും ആഹ്ലാദം പ്രകടിപ്പിച്ചു കൊണ്ട് ബിജെപി പാണത്തൂരിൽ ആഹ്ലാദ പ്രകടനം നടത്തി. എസ് ടി മോർച്ച സംസ്ഥാന വൈസ് പ്രസിഡണ്ട് ഷിബു പാണത്തൂർ, ബിജെപി പനത്തടി പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് ജി രാമചന്ദ്രൻ, ജില്ലാ കമ്മറ്റിയംഗം പി രാമചന്ദ്രസറളായ, എസ് ടി മോർച്ച മണ്ഡലം ജനറൽ സെക്രട്ടറി രതീഷ് കേളപ്പങ്കയം, പി കൃഷ്ണകുമാർ, ദേവപ്പു നായ്ക്, എന്നിവർ നേതൃത്വം നൽകി.
No comments