Breaking News

വീട്ടു വളപ്പിൽ നിന്നു പാമ്പു കടിയേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു


പയ്യന്നൂർ: വീട്ടു വളപ്പിൽ നിന്നു പാമ്പു കടിയേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു. തളിപ്പറമ്പ്, പട്ടുവം, കാവുങ്കലിലെ നമ്പാൻ നാരായണി (77)യാണ് മരിച്ചത്. പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്നു അന്ത്യം. ഏപ്രിൽ 26ന് വീട്ടുവളപ്പിൽ നിന്നു ശംഖുവരയന്റെ കടിയേൽക്കുകയായിരുന്നു. പാമ്പു വിഷം നാഡിവ്യൂഹത്തെ ബാധിച്ചതാണ് മരണകാരണമായത്. സഹോദരങ്ങൾ: ബാലൻ, പരേതരായ പാറു, ഗോപാലൻ.

No comments