വെള്ളരിക്കുണ്ട് മങ്കയം ഗാന്ധിഭവൻ ലൗ & കെയറിൽ മഹാത്മ ലൈബ്രറി & റീഡിംഗ് റൂം പ്രവർത്തനമാരംഭിച്ചു ചരിത്രകാരനും പ്രഭാഷകനുമായ പ്രൊഫ. ഡോ: സി ബാലൻ ഉത്ഘാടനം നിർവഹിച്ചു
വെള്ളരിക്കുണ്ട്: മങ്കയം ഗാന്ധിഭവൻ ലൗ & കെയറിൽ പിലിക്കോട് ഫൈൻ ആർട്ട്സ് സൊസൈറ്റി (പിഫാസോ) യുടെ സഹകരണത്തോടെ തയ്യാറാക്കിയ മഹാത്മ ലൈബ്രറി & റീഡിംഗ് റൂം പ്രവർത്തനമാരംഭിച്ചു.
ബളാൽ ഗ്രാമപഞ്ചായത്ത് അംഗം ശ്രീജയുടെ അധ്യക്ഷതയിൽ ചരിത്രകാരനും പ്രഭാഷകനുമായ പ്രൊഫ. ഡോ: സി ബാലൻ ഉത്ഘാടനം നിർവഹിച്ചു. ചടങ്ങിൽ ലേറ്റസ്റ്റ് പത്രാധിപർ അരവിന്ദൻ മാണിക്കോത്ത് മുഖ്യാഥിതിയായിരുന്നു. ലൗ ആൻ്റ് കെയർ ഫാമിലി ക്ലബ്ബ് തണൽ ഭാരവാഹികളായ പുഴക്കര കുഞ്ഞികണ്ണൻ, പിഫാസോ ജോയിൻ്റ്സിക്രട്ടറി സി ഭാസ്കരൻ, ജില്ലാ ലൈബ്രറി കൗൺസിൽ അംഗം ജോസ് സെബാസ്റ്റ്യൻ, പ്രിൻസ്, ബളാൽ ഗ്രാമ പഞ്ചായത്ത് അംഗം ഷാജൻപൈങ്ങാട്ട്,സഹൃദയ വായന ശാല സിക്രട്ടറി വിനോദ് പന്നിത്തടം, കെ.പി നാരായണൻ എന്നിവർ ആശംസകളർപ്പിച്ചു.
തുടർന്ന് നടന്ന കവിയരങ്ങിൽ കണ്ണൂർ - കാസർകോട് ജില്ലകളിലെ പ്രശസ്ത കവികളായ മധു നമ്പ്യാർ മാതമംഗലം, ഡോ: ആനന്ദകൃഷ്ണൻ എടച്ചേരി, പ്രേമചന്ദ്രൻ ചോമ്പാല , ആലിസ് തോമസ്, ശ്രീകുമാർ കോറോം, കെ.പി. നാരായണൻ ബഡൂര്, സന്തോഷ് ഒഴിഞ്ഞവളപ്പ്,ടി.കെ. പ്രഭാകരൻ, നാരായണൻകുന്നത്ത്, വിജയൻ ബിരിക്കുളം, സുനിൽ എളേരി , സുകു ബാനം, തുടങ്ങിയവർ കവിതകൾ അവതരിപ്പിച്ചു.ചടങ്ങിന് ഗാന്ധിഭവൻ ലൗ ആൻ്റ് കെയർ മാനേജർ റോബി സണ്ണി സ്വാഗതവും കെയർടേക്കർ വിജയൻ ബിരിക്കുളം നന്ദിയും പറഞ്ഞു.
No comments