Breaking News

വ്യാപാരി വ്യവസായി ഏകോപന സമിതി പരപ്പ യൂണിറ്റ് നിർമ്മിച്ച വ്യാപാരഭവൻ സംസ്ഥാന പ്രസിഡന്റ് രാജു അപ്സര ഉദ്ഘാടനം ചെയ്തു



പരപ്പ: വ്യാപാരി വ്യവസായി ഏകോപന സമിതി പരപ്പ യൂണിറ്റ് നിർമ്മിച്ച വ്യാപാരഭവൻ സംസ്ഥാന പ്രസിഡന്റ് രാജു അപ്സര ഉദ്ഘാടനം ചെയ്തു.

യൂണിറ്റ് പ്രസിഡണ്ട് ടി. അനാമയൻ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡണ്ട് അഹമ്മദ് ഷെരീഫ് മുഖ്യാതിഥിയായി. വിജയൻ കോട്ടക്കൽ റിപ്പോർട്ട് അവതരിപ്പിച്ചു.

മർച്ചന്റ്സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി കെ. ജെ.സജി, ചിറ്റാരിക്കാൽ മേഖലാ ചെയർമാൻ തോമസ് കാനാട്ട്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി.ബിന്ദു, കിനാനൂർ-കരിന്തളം പഞ്ചായത്ത് പ്രസിഡണ്ട് എം.രാജൻ, ബളാൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ.ലത തുടങ്ങിയവർ പ്രസംഗിച്ചു. യൂണിറ്റ് സെകട്ടറി എം.പി.സലീം സ്വാഗതവും യൂണിറ്റ് ട്രഷറർ സുധീഷ് കുളത്തിങ്കാൽ നന്ദിയും പറഞ്ഞു.

ഉദ്ഘാടനത്തോടനുബന്ധിച്ച് നഗരത്തിൽ നൂറ് ക ണക്കിന് വ്യാപാരികൾ അണി നിരന്ന സാംസ്കാരിക ഘോ ഷയാത്രയും നടന്നു. വൈകീട്ട് കുടുംബസംഗമവും നട ക്കും. സംഗമത്തിൽ വ്യാപാ രികളുടേയും കുടുംബാംഗങ്ങ ളുടേയും വിവിധ കലാപരിപാടികളും അരങ്ങേറും.







No comments