അടിക്കടി ഇന്ധനവില വർധിപ്പിക്കുന്ന കേന്ദ്രസർക്കാരിന്റെ നിലപാടിനെതിരെ യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാഞ്ഞങ്ങാട് ട്രെയിൻ തടഞ്ഞു
കാഞ്ഞങ്ങാട് : അടിക്കടി ഇന്ധനവില വർധിപ്പിക്കുന്ന കേന്ദ്രസർക്കാരിന്റെ നിലപാടിനെതിരെ യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാഞ്ഞങ്ങാട് ട്രെയിൻ തടഞ്ഞു. ഇന്നുച്ചക്ക് 12 മണിക്ക് ചെന്നൈയിൽ നിന്നും മംഗലാപുരത്തേക്ക് പോകുന്ന ഇന്റർസിറ്റി എക്സ്പ്രസാണ് യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ കാഞ്ഞങ്ങാട് റെയിൽവെ സ്റ്റേഷനിൽ തടഞ്ഞത്. സമരം ഡിസിസി വൈസ് പ്രസിഡന്റ് ബി പി പ്രദീപ്കുമാർ ഉദ്ഘാടനം ചെയ്തു.
യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് കാർത്തികേയൻ, ജന സെക്രട്ടറിമാരായ വിനോദ് കപ്പിത്താൻ, മാർട്ടിൻ ജോർജ്, കാഞ്ഞങ്ങാട് നിയോജകമണ്ഡലം പ്രസിഡണ്ട് ഷിബിൻ ഉപ്പിലിക്കെ, മഞ്ചേശ്വര നിയോജകമണ്ഡലം പ്രസിഡണ്ട് ജുനൈദ് ഉറുമി നേതൃത്വം നൽകി 25 ഓളം യൂത്ത് കോൺഗ്രസ് പ്രവർത്തകർ സമരത്തിൽ പങ്കാളികളായി. പ്രവർത്തകരെ റെയിൽവേ പോലീസ് നീക്കം ചെയ്തു.
No comments