മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥനും കേന്ദ്ര ഏജൻസി "റോ'യുടെ സ്പെഷൽ സെക്രട്ടറിയുമായ എ.സുനിൽ അച്ചയുടെ ഭാര്യ സന്ധ്യ അച്ചയ്യ (51) കുടകിൽ കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ടു
മൈസൂരു മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥനും കേന്ദ്ര ഏജൻസി "റോ'യുടെ സ്പെഷൽ സെക്രട്ടറിയുമായ എ.സുനിൽ അച്ചയുടെ ഭാര്യ സന്ധ്യ അച്ചയ്യ (51) കുടകിൽ കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ടു. കുടക് ജില്ലയിലെ പൊന്നമ്പേട്ട് താലൂക്കിലെ കാപ്പിത്തോട്ടത്തിൽ ഇന്നലെ രാവിലെ 9നു മാനേജർക്കും ഡ്രൈവർക്കുമൊപ്പം എത്തിയപ്പോഴാണ് സംഭവം. ഒപ്പമുണ്ടായിരുന്ന രണ്ടുപേരും ഓടിരക്ഷപ്പെട്ടു. ഗുരുതര പരുക്കേറ്റ സന്ധ്യ, ആശുപ്രതിയിലേക്കു കൊണ്ടുപോകുംവഴി മരിച്ചു. 1991 ബാച്ച് നാഗാലാൻഡ് കേഡർ ഐപിഎസ് ഉദ്യോഗസ്ഥനാണു സുനിൽ അച്ചയ്യ. 15 ദിവസത്തിനിടെ കുടകിൽ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെടുന്ന രണ്ടാമത്തെ സ്ത്രീയാണ് സന്ധ്യ. കഴിഞ്ഞമാസം 18നു കുശാൽ നഗറിനു സമീപത്തെ ദുബാരെ എലിഫന്റ് പാർക്കിൽ 2 ആനകൾ തമ്മിലുണ്ടായ പോരിനിടെ ചെന്നൈ സ്വദേശിനി മരിച്ചിരുന്നു.
No comments