Breaking News

പബ്ലിക് ലൈബ്രറി കൊന്നക്കാടിൻ്റെ നേതൃത്വത്തിൽ വായന പക്ഷാചരണം സംഘടിപ്പിച്ചു വാർഡ് മെമ്പർ സനോജ് മാത്യു ഉദ്ഘാടനം ചെയ്തു


കൊന്നക്കാട് : കെ കെ എം  ലൈബ്രറിയുടെ നേതൃത്വത്തിൽ വായന പക്ഷാചരണവും ബാലവേദി രൂപീകരണവും നടന്നു. ചെരുമ്പക്കോട് കമ്മ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങിൽ ലൈബ്രറി പ്രസിഡൻറ് വിൻസെന്റ് കെ സ്കറിയ അധ്യക്ഷനും വാർഡ് മെമ്പർ സനോജ് മാത്യു ഉദ്ഘാടകനുമായി. താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് മെമ്പർ  പി ഡി വിനോദ് ,പി എൻ പണിക്കർ അനുസ്മരണം നടത്തി. വി ആർ ജയകുമാർ സ്വാഗതവും സജിത ഷിജു നന്ദിയും അർപ്പിച്ച ചടങ്ങിൽ എ ഡി എസ് പ്രസിഡൻറ് ജസീല കെ എ, എ ഡി എസ് സെക്രട്ടറി ലതാ മോഹൻ, സിഡിഎസ് മെമ്പർ നബീസ മാനിയിൽ, ഊര് മൂപ്പൻ കൃഷ്ണൻ കെ വി, ആശാവർക്കർ രാധാ കെ എന്നിവർ  ആശംസകൾ അറിയിച്ച് സംസാരിച്ചു.

കൂടാതെ കെ കെ എം ലൈബ്രറിയുടെ ബാലവേദി ചെരുമ്പക്കോട് യൂണിറ്റും രൂപീകരിച്ചു. പ്രസിഡൻറ് സാൻജോ എം ജോസഫ് , വൈസ് പ്രസിഡന്റ്‌ ദേവ തീർത്ഥ , സെക്രട്ടറി  അലൻ മാത്യു , ജോ. സെക്രട്ടറി  അൻവിത. പി, ട്രഷറർ ഇമ്മാനുവൽ റോബിൻസ് എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.

No comments