Breaking News

ശക്തമായ മഴയിൽ ബദിയഡുക്ക പള്ളത്തടുക്കയിൽ വീട് നിലംപൊത്തി


കാസർകോട്: ശക്തമായ മഴയിൽ ബദിയഡുക്ക പഞ്ചായത്തിലെ പള്ളത്തടുക്കയിൽ വീട് നിലംപൊത്തി. പള്ളത്തടുക്കയിലെ ഓട്ടോ ഡ്രൈവർ ഐത്തപ്പ നായികിന്റെ വീടാണ് ഞായറാഴ്ച രാത്രി എട്ടുമണിയോടെ നിലംപൊത്തിയത്. അപകടസമയത്ത് ഐത്തപ്പയും ഭാര്യയും വീട്ടിനകത്ത് ഉണ്ടായിരുന്നു. മേൽക്കൂര തകരുന്ന ശബ്ദം കേട്ട് ഇരുവരും പുറത്തേയ്ക്ക് ഓടിയതിനാൽ പരിക്കില്ലാതെ രക്ഷപ്പെട്ടു. ഐത്തപ്പയ്ക്കു പഞ്ചായത്ത് നേരത്തെ വീട് അനുവദിച്ചിരുന്നു. എന്നാൽ മുഴുവൻ തുകയും കിട്ടാത്തതിനാൽ പുതിയ വീടിന്റെ നിർമ്മാണം പാതി വഴിയിലാണ്. ഇതിനിടയിലാണ് അപകടാവസ്ഥയിൽ ഉണ്ടായിരുന്ന വീട് തകർന്നത്.

No comments