Breaking News

ചീമേനി ചെമ്പ്രകാനത്ത് കടയിൽ കവർച്ച കടയുടെ ഗ്രില്ലിന്റെ പൂട്ടു തകർത്ത് 7000 രൂപ, മൊബൈൽ ഫോൺ, സിഗരറ്റ് പാക്കറ്റുകൾ എന്നിവ കൈക്കലാക്കി


കാസർകോട്: ബേക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ പാലക്കുന്ന് ടൗണിൽ കഴിഞ്ഞ ദിവസം നടന്ന രീതിയിൽ വീണ്ടും കവർച്ച. ഇന്നലെ (വെള്ളി) പുലർച്ചെ രണ്ടു മണിക്കും മൂന്നു മണിക്കും ഇടയിൽ ചീമേനി പൊലീസ് സ്റ്റേഷൻ പരിധിയിലെ ചെമ്പകാനത്താണ് കവർച്ച നടന്നത്. വെള്ളൂർ, ആലിങ്കീഴിൽ സ്വദേശിയായ ഇഷാഖിന്റെ ഉടമസ്ഥതയിലുള്ള '77 സ്പീഡ് മാർട്ട് 'എന്ന മിനി സൂപ്പർ മാർക്കറ്റിലാണ് കവർച്ച നടന്നത്. കടയുടെ ഗ്രില്ലിന്റെ പൂട്ടു തകർത്ത് അകത്ത് കടന്ന മോഷ്ടാക്കൾ 7000 രൂപ, മൊബൈൽ ഫോൺ, സിഗരറ്റ് പാക്കറ്റുകൾ എന്നിവ കൈക്കലാക്കിയാണ് സ്ഥലം വിട്ടത്. മാസ്ക് ധരിച്ചെത്തിയ രണ്ടു യുവാക്കളാണ് കവർച്ചക്ക് പിന്നിൽ. ഇവരുടെ ദൃശ്യങ്ങൾ സിസിടിവി ക്യാമറയിൽ കൃത്യമായി പതിഞ്ഞിട്ടുണ്ട്. ഈ ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് മോഷ്ടാക്കളെ കണ്ടെത്താനുള്ള ശ്രമം തുടരുന്നു. സമാനരീതിയിലാണ് ഏതാനും ദിവസം മുമ്പ് പാലക്കുന്ന് ടൗണിലെ ഒരു ബേക്കറിയിലും കവർച്ച നടത്തിയത്. നിമിഷ നേരം കൊണ്ടാണ് രണ്ടംഗ സംഘം കടയുടെ പൂട്ട് തകർത്ത് അകത്ത് കടന്ന് കവർച്ച നടത്തിയത്. ഒരു വാഹനത്തിലെത്തിയാണ് സംഘം കവർച്ച നടത്തിയത്. പൂട്ട് പൊളിക്കുന്നതിൽ വിദഗ്ധ പരിശീലനം നേടിയ സംഘമാണ് കവർച്ചയ്ക്ക് പിന്നിലെന്നു സംശയിക്കുന്നു.

No comments