Breaking News

ഓപ്പറേഷൻ തൂഫാൻ ; പാനൂർ പൊലീസ് നടത്തിയ റെയ്ഡിൽ 337.74 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ...


കണ്ണൂർ: ഓപ്പറേഷൻ തൂഫാൻ പദ്ധതിയുടെ ഭാഗമായി പാനൂർ പൊലീസ് നടത്തിയ റെയ്ഡിൽ 337.74 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ. പാനൂർ, പന്ന്യന്നൂർ, ഉള്ളിയേരിയിലെ എംകെ ഗഫൂറി(47)നെയാണ് അറസ്റ്റു ചെയ്തത്. രഹസ്യ വിവരത്തെത്തുടർന്ന് ഇയാളുടെ താമസസ്ഥലത്ത് പാനൂർ പൊലീസ് നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് പിടികൂടിയത്. മയക്കുമരുന്നു തൂക്കി വിൽക്കാൻ ഉപയോഗിക്കുന്ന ഡിജിറ്റൽ ത്രാസും പൊലീസ് കണ്ടെടുത്തു. ലഹരിക്കെതിരെയുള്ള ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ നിഥിൻ രാജിന്റെ നിർദ്ദേശപ്രകാരം പാനൂർ എസ്ഐ വിപി മുഹമ്മദ് ഷമീറിന്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിലാണ് മയക്കുമരുന്ന് പിടികൂടിയത്. പൊലീസ് സംഘത്തിൽ എസ്ഐ പ്രശോഭ്, എഎസ്ഐ ബൈജു, സിവിൽ പൊലീസ് ഓഫീസർ ഷിനിത എന്നിവരും ഉണ്ടായിരുന്നു.

No comments