Breaking News

: ഭർത്താവിനൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കവെ തെറിച്ചു വീണ ഭാര്യ മരിച്ചു


പയ്യന്നൂർ: ഭർത്താവിനൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കവെ തെറിച്ചു വീണ ഭാര്യ മരിച്ചു. കോറോം ദേവിസഹായം സ്കൂളിനു സമീപത്തെ കെപി ലീല (62)യാണ് മരിച്ചത്. പയ്യന്നൂർ മുകുന്ദ ഹോസ്റ്റലിൽ കാന്റീൻ നടത്തുന്ന ബാലകൃഷ്ണൻ തെക്കുങ്കരയുടെ ഭാര്യയാണ്. വെള്ളിയാഴ്ച രാത്രി കാന്റീൻ അടച്ചു സ്കൂട്ടറിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്നു ദമ്പതികൾ. കോറോം റോഡിൽ എത്തിയപ്പോൾ ലീല സ്കൂട്ടറിൽ നിന്നു തെറിച്ചു വീഴുകയായിരുന്നുവെന്നു പറയുന്നു. ഗുരുതരമായി പരിക്കേറ്റ ലീലയെ ഉടൻ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. മക്കൾ: സൗമ്യ, ഷൈമ. മരുമക്കൾ: രമേശൻ, പുറക്കുന്ന്, വിനയകുമാരൻ (സതേൺ റെയിൽവെ മംഗ്ളൂരു).

No comments