മാവുങ്കാലിൽ മതിലിടിഞ്ഞ് സ്കൂട്ടറിന് മുകളിൽ വീണു കല്ലഞ്ചിറ സ്വദേശിയായ യാത്രക്കാരന് പരിക്ക്
കാഞ്ഞങ്ങാട്: മാവുങ്കാലിൽ മതിലിടിഞ്ഞ് ഓടിക്കൊണ്ടിരുന്ന സ്കൂട്ടറിന് മുകളിൽ വീണു. സ്കൂട്ടർ യാത്രക്കാരനെ പരിക്കുകളോടെ ജില്ലാശുപത്രിയിലേക്ക് മാറ്റി. ഇന്ന് ഉച്ചക്കാണ് അപകടം. കല്യാൺ റോഡിന് സമീപം ഇൻഡസ് മോട്ടോർസിന് തൊട്ടടുത്തുള്ള സ്വകാര്യ വ്യക്തിയുടെ ചുറ്റ് മതിലിന്റെ ഒരു ഭാഗം ശക്തമായ മഴയിൽ ഇടിഞ്ഞ് വീഴുകയായിരുന്നു. കിഴക്ക് ഭാഗത്തേക്ക് പോകുന്ന പോക്കറ്റ് റോഡരികിലെ മതിലാണ് തകർന്നത്. കല്ലുകൾ ഉൾപെടെ ദേശീയ പാതയിലെക്ക് പതിച്ചു. പരപ്പ കല്ലം ചിറയിലെ പ്രിയേഷിനാണ് 38 അപകടത്തിൽ പരിക്കേറ്റത്.
No comments