പരിസ്ഥിതി ദിനാചരണം :കരിന്തളത്ത് സ്പെഷ്യൽ ഗ്രാമസഭയും ശുചീകരണവും നടത്തി
കരിന്തളം:ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി കിനാനൂർ കരിന്തളം പഞ്ചായത്തിൽ സ്പെഷ്യൽ ഹരിത ഗ്രാമസഭയും മുഴുവൻ വാർഡുകളിൽ ശുചീകരണവും നടത്തി.ശുചീകരണ പ്രവർത്തനത്തിന് പഞ്ചായത്തിലെ ഹരിത കർമ്മ സേന അംഗങ്ങൾ,എൻഎസ്എസ് വളണ്ടിയർമാർ ,വിവിധ ക്ലബ്ബുകൾ,വായനശാല പ്രവർത്തകർ തുടങ്ങിയവർ നേതൃത്വം നൽകി.എല്ലാ വിദ്യാലയങ്ങളിലും മറ്റു പ്രധാന സ്ഥലങ്ങളിലും ഫലവൃക്ഷ തൈ നടീലും നടന്നു.പഞ്ചായത്ത് സെക്രട്ടറി എ വി സന്തോഷ് കുമാറിന്റെ മേൽനോട്ടത്തിൽ എല്ലാ വിദ്യാലയങ്ങളിലും ശുചിത്വ പ്രതിജ്ഞയും എടുത്തു.
പഞ്ചായത്ത് ഹാളിൽ നടന്ന സ്പെഷ്യൽ ഹരിത ഗ്രാമസഭ പഞ്ചായത്ത് പ്രസിഡണ്ട് എം രാജൻ ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ അനിത അധ്യക്ഷത വഹിച്ചു.സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാമാരായ എം സുരേന്ദ്രൻ ,എൻ ടി ശ്യാമള ,സജിത്ത് കുമാർ,പഞ്ചായത്ത് അംഗം നൗഷാദ്,വിഇഒ വിഷ്ണുപ്രസാദ്,മനോജ് തോമസ്,ഹരിത കർമ്മ സേന സെക്രട്ടറി ടി ആര്‍ വിദ്യ,എന്നിവർ സംസാരിച്ചു.അസിസ്റ്റൻറ് സെക്രട്ടറി സജീന്ദ്രൻ സ്വാഗതവും പഞ്ചായത്ത് എച്ച് ഐ കെ ജലേഷ് നന്ദിയും പറഞ്ഞു.
No comments