ഡി വൈ എഫ് ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാഞ്ഞങ്ങാട് താലൂക്ക് ഓഫീസിലേക്ക് യുവജന മാർച്ച് നടത്തി..
കാഞ്ഞങ്ങാട് : മദ്യ മാഫിയകൾക്ക് കൊള്ളലാഭം ഉണ്ടാക്കാൻ ബജറ്റിൽ നികുതിയിളവ് പ്രഖ്യാപിച്ച UDFസർക്കാറിനെതിരെ DYFI
ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാഞ്ഞങ്ങാട് താലൂക്ക് ഓഫീസിലേക്ക് യുവജന മാർച്ച് നടത്തി . മാർച്ച് കാഞ്ഞങ്ങാട് സർക്കിൾ കേന്ദ്രീകരിച്ച് ആരംഭിച്ചു .
യുഡിഎഫ് സർകാർ അവതരിപ്പിച്ച ധവള പത്രവും ബജറ്റും കേരളത്തെ കോർപറേറ്റുകൾക്ക് തീറെഴുതാനുള്ളതാണ്. വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ് നൽകിയാൽ അഴിമതിയാകുമെന്ന് പ്രതിപക്ഷ നേതാവായിരുന്ന ഘട്ടത്തിൽ പറഞ്ഞ വി ഡി സതീശൻ മുഖമന്ത്രിയായപ്പോൾ നികുതിയിളവ് നൽകിയത് ആരെ സഹായിക്കാനാണ്. എം ജി സർവകലാശാല ആർഎസ്എസ് ശാഖയായി അധഃപതിച്ചത് വി ഡി സതീശൻ - ആർ എസ് എസ് ഡീലിൻറെ ഭാഗമായാണ്. പി എം ശ്രീ പദ്ധതി ധൃതിപ്പെട്ട് നടപ്പിലാക്കുന്നത് ആർക്കുവേണ്ടിയാണ്. മംഗളൂരുവിൽ വി ഡി സതീശൻ - അദാനി കൂടിക്കാഴ്ച്ചയുടെ ഫലമാണ് തീരദേശം ലക്ഷ്യമിട്ട് പ്രഖ്യാപിച്ച പുതിയ പദ്ധതി നിർദേശങ്ങൾ.മാർച്ച് ഡി വൈ എഫ് ഐ ജില്ലാ സെക്രട്ടറി രജീഷ് വെള്ളാട്ട് ഉദ്ഘാടനം ചെയ്തു ജില്ലാ പ്രസിഡന്റ് എം വി രതീഷ് അധ്യക്ഷനായി ജില്ലാ ജോയിന്റ് സെക്രട്ടറിമാരായ സാദിഖ് ചെറുഗോളി, കെ കനേഷ്,ജില്ലാ വൈസ് പ്രസിഡന്റ്‌മാരായ നാസറുദീൻ മലങ്കര, കെ മഹേഷ് എന്നിവർ സംസാരിച്ചു ജില്ലാ ജോയിന്റ് സെക്രട്ടറി വി ഗിനീഷ് സ്വാഗതം പറഞ്ഞു
No comments