Breaking News

ബസ് യാത്രക്കിടയിൽ 19കാരിയെ ശല്യം ചെയ്ത വിരുതൻ പിടിയിൽ ; കാസർകോട് നിന്നു തലപ്പാടിയിലേക്ക് പോവുകയായിരുന്ന ബസിലെ യാത്രക്കാരിയായിരുന്നു പരാതിക്കാരി


കാസർകോട്: ബസ് യാത്രക്കിടയിൽ 19കാരിയെ ലൈംഗിക ഉദ്ദേശത്തോടെ സ്പർശിച്ച് മാനഹാനി വരുത്തിയെന്ന കേസിലെ പ്രതി അറസ്റ്റിൽ. കണ്ണൂർ, അഞ്ചരക്കണ്ടി, വെൺമണൽ, ഹാജറ മൻസിലിലെ ഇബ്രാഹിം കണ്ടോത്തി (43)നെയാണ് മഞ്ചേശ്വരം പൊലീസ് അറസ്റ്റു ചെയ്തത്. പ്രതിയെ കോടതി രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു. വ്യാഴാഴ്ച വൈകുന്നേരമാണ് കേസിനാസ്പദമായ സംഭവം. കാസർകോട് നിന്നു തലപ്പാടിയിലേക്ക് പോവുകയായിരുന്ന ബസിലെ യാത്രക്കാരിയായിരുന്നു പരാതിക്കാരി. ബസ് കാസർകോട് നിന്നു പുറപ്പെട്ടത് മുതൽ ഇബ്രാഹിം ശല്യം ആരംഭിച്ചിരുന്നതായി പറയുന്നു. യുവതി കടുത്ത രീതിയിൽ എതിർപ്പ് പ്രകടിപ്പിച്ചുവെങ്കിലും വകവെക്കാതെ ശല്യം തുടരുകയായിരുന്നുവത്രെ. ശല്യം സഹിക്കാൻ കഴിയാതെ പൊറുതിമുട്ടിയ യുവതി വിവരം ബന്ധുക്കളെ അറിയിക്കുകയായിരുന്നു. ഇതേ തുടർന്ന് ബസ് ഉപ്പള ബസ് സ്റ്റാന്റിൽ എത്തിയപ്പോൾ നാട്ടുകാരുടെ സഹായത്തോടെ യുവാവിനെ പിടികൂടി ഉപ്പള പൊലീസ് കൺട്രോൾ റൂമിൽ ഏൽപ്പിക്കുകായിരുന്നു. വിവരമറിഞ്ഞ് മഞ്ചേശ്വരം പൊലീസ് സ്ഥലത്തെത്തി ഇബ്രാഹിമിനെ കസ്റ്റഡിയിലെടുത്തു. വിശദമായി ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റു രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കിയത്.

No comments