Breaking News

വ്യാപാരി വ്യവ സായി ഏകോപന സമിതി നേതാവ് ഗിരീഷ് ചീമേനി(54) നിര്യാതനായി


ചീമേനി: വ്യാപാരി വ്യവസായി ഏകോപന സമിതി നേതാവ് ഗിരീഷ് ചീമേനി(54) നിര്യാതനായി. അസുഖത്തെ തുടർന്ന് മാസങ്ങളായി ചികിത്സയിലായിരുന്നു. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് മരണം സംഭവിച്ചത്. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന കൗൺസിൽ അംഗവും ചീമേനി യൂണിറ്റ് മെമ്പറും ദീർഘകാലം യൂണിറ്റ് ജനറൽ സെക്രട്ടറിയുമായിരുന്നു. ഭാര്യ സുമി ത (പള്ളിക്കര). മക്കൾ: ആശ്രിത ഗിരിഷ് ,അശ്വതി ഗിരിഷ് (ചീമേനി ഹയർ സെക്കണ്ടിറി സ്കൂൾ വിദ്യാർത്ഥിനികൾ). പരേതനായ കൃഷ്ണൻ പാറുകുട്ടി ദമ്പതികളുടെ മകനാണ്. സഹോദരൻ: ബാബു (മിലിട്ടറി).

ആദരസൂചകമായി വ്യാപാരികൾ ചീമേനിയിൽ ഹർത്താൽ ആചരിച്ചു. മൃതദേഹം ചീമേനി വ്യാപാരഭവനിലും നി ടുംബ വീട്ടിലും പൊതുദർശനത്തിന് വെച്ചശേഷം നിടുംബ പൊതുശ്മശാനത്തിൽ സംസ്ക്കരിച്ചു.

No comments