Breaking News

മണിക്കൂറുകളുടെ വ്യത്യാസത്തിൽ മഞ്ചേശ്വരത്ത് രണ്ട് യുവാക്കൾ ട്രെയിൻ തട്ടി മരിച്ചു


കാസർകോട്: മണിക്കൂറുകളുടെ വ്യത്യാസത്തിൽ മഞ്ചേശ്വരത്ത് രണ്ട് യുവാക്കൾ ട്രെയിൻ തട്ടി മരിച്ചു. മൊഗ്രാൽ പുത്തൂർ, കോട്ടക്കുന്ന് സ്വദേശിയും അഞ്ചുവർഷമായി മഞ്ചേശ്വരം, ഹൊസബെട്ടു, ർത്തി നഗറിൽ താമസക്കാരനുമായ ഉമേശൻ (40), മഞ്ചേശ്വരം, കീർത്തേശ്വരത്തെ മനീഷ് (18) എന്നിവരാണ് മരിച്ചത്. കൂലിപ്പണിക്കാരനാണ് ഉമേശൻ. ഇന്നലെ വൈകുന്നേരം പണികഴിഞ്ഞ് വീട്ടിലേയ്ക്ക് മടങ്ങുന്നതിനിടയിൽ മഞ്ചേശ്വരം റെയിൽവെ സ്റ്റേഷന് സമീപത്തുവെച്ച് മംഗലാപുരം ഭാഗത്തേയ്ക്ക് പോവുകയായിരുന്ന ഗുഡ്സ് ട്രെയിനിടിച്ചാണ് മ രിച്ചത്. പരേതരായ കോമാറും ലക്ഷ്മി ദമ്പതികളുടെ മകനാണ്. ഭാര്യ: താര. സഹോദരങ്ങൾ: ശശിധര, അനിൽ കുമാർ, ഇന്ദിര, ഗീത, ജയശ്രീ, സുജാത. കീർത്തേശ്വരത്തെ ദാമോദരൻ ലീലാവതി ദമ്പതികളുടെ ഏകമകനായ മനീഷ് (18) ഫാബ്രിക്കേഷൻ തൊഴിലാളിയാണ്. ജോലി കഴിഞ്ഞ് രാത്രി ഒമ്പതര മണിയോടെ വീട്ടിലേയ് ക്ക് മടങ്ങുന്നതിനിടയിൽ മഞ്ചേശ്വരം റെയിൽവെ സ്റ്റേഷനു സമീപത്തുവെച്ച് കണ്ണൂർ ഭാഗത്തേയ്ക്ക് പോവുകയായിരുന്ന ഗുഡ്സ് ട്രെയിൻ തട്ടിയാണ് അപകടം ഉണ്ടായത്. മഞ്ചേശ്വ രം പോലീസ് കേസെടുത്തു.

No comments