Breaking News

പെരിയ വില്ലാരംപതിയിൽ നിർമ്മാണ തൊഴിലാളിയായ യുവാവ് വീട്ടിനകത്തു തൂങ്ങി മരിച്ചു


കാസർകോട്: പെരിയ, ആയംപാറ, വില്ലാരംപതിയിൽ നിർമ്മാണ തൊഴിലാളിയായ യുവാവ് വീട്ടിനകത്തു തൂങ്ങി മരിച്ചു. ചാപ്പക്കാലിലെ ദാമോദരന്റെ മകൻ എ കെ പ്രശാന്ത് കുമാർ (45) ആണ് മരിച്ചത്. ഇന്നലെ (ചൊവ്വ) രാത്രി ഒൻപതരമണിയോടെയാണ് പ്രശാന്തിനെ വീട്ടിനകത്തു തൂങ്ങിയ നിലയിൽ കണ്ടത്. ഉടൻ താഴെ ഇറക്കി ജില്ലാ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മോർച്ചറിയിലേയ്ക്ക് മാറ്റി. ബേക്കൽ പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു.മാതാവ്: പ്രേമ. ഭാര്യ: ശ്രുതി. ഋതിക ഏകമകളാണ്. സഹോദരി: പ്രസീദ.

No comments