പൗരസ്ത്യ സുവിശേഷ സമാജം അതിഭദ്രാസനം കോട്ടമല സെന്റ് മേരീസ് സൺഡേ സ്കൂളിന്റെ ആഭിമുഖ്യത്തിൽ "ലഹരിവിമുക്ത ജീവിതം – സുന്ദര ജീവിതം" ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു..
വരക്കാട് : പൗരസ്ത്യ സുവിശേഷ സമാജം അതിഭദ്രാസനം കോട്ടമല സെന്റ് മേരീസ് സൺഡേ സ്കൂളിന്റെ ആഭിമുഖ്യത്തിൽ "ലഹരിവിമുക്ത ജീവിതം – സുന്ദര ജീവിതം" എന്ന വിഷയത്തെ ആസ്പദമാക്കി ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു.
വിശുദ്ധ കുർബാനയ്ക്കുശേഷം നടന്ന പരിപാടിക്ക് പള്ളി വികാരി ബഹുമാനപ്പെട്ട റവ ഫാ എൽദോസ് കാരിക്കുടി നേതൃത്വം നൽകി.
യുവജനങ്ങളിലും കുട്ടികളിലും ലഹരിവിരുദ്ധ ബോധം വളർത്തിയെടുക്കുന്നതിനും, ആരോഗ്യകരമായ ജീവിതശൈലി സ്വീകരിക്കുന്നതിന്റെ പ്രാധാന്യം മനസ്സിലാക്കുന്നതിനും ഈ പരിപാടി ഏറെ പ്രയോജനകരമായി. ആത്മീയ മൂല്യങ്ങളും ധാർമ്മികബോധവും ജീവിതത്തിൽ വളർത്തിയെടുക്കുമ്പോഴാണ് യഥാർത്ഥ സൗന്ദര്യമുള്ള ജീവിതം സാക്ഷാത്കരിക്കപ്പെടുന്നതെന്ന സന്ദേശം പരിപാടിയിലൂടെ പങ്കുവെച്ചു.
ലഹരിമുക്ത സമൂഹം എന്ന ലക്ഷ്യത്തിലേക്കുള്ള ഒരു ചെറിയ ചുവടുവെപ്പായി മാറിയ ഈ ബോധവത്കരണ പരിപാടി എല്ലാവരുടെയും പ്രശംസ നേടി.
No comments