Breaking News

ഏറ്റവും മികച്ച റോട്ടറി ക്ലബ്ബ് പ്രസിഡണ്ടിനുള്ള പുരസ്ക്കാരം.. പരപ്പ റോട്ടറി ക്ലബ്ബ് പ്രസിഡണ്ട് റോയി പുത്തൻപുരക്കൽ ഏറ്റുവാങ്ങി


പരപ്പ : റോട്ടറി ക്ലബ്ബിന്റെ 2025/26 വർഷത്തെ ഏറ്റവും മികച്ച റോട്ടറി ക്ലബ്ബ് പ്രസിഡണ്ടായി പരപ്പ റോട്ടറി ക്ലബ്ബ് പ്രസിഡണ്ട് റോയി പുത്തൻപുരക്കൽ തിരഞ്ഞെടുക്കപ്പെട്ടു.

ഡിസ്റ്റിക് തലത്തിൽ  മലപ്പുറം, കോഴിക്കോട് , വയനാട് ,കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ പ്രസിഡണ്ട് മാരുടെ പ്രവർത്തനം നോക്കിയാണ് ഏറ്റവും നല്ല പ്രസിഡണ്ടിനെ തിരഞ്ഞെടുക്കുന്നത്. വിവിധ മേഖലകളിൽ പരപ്പ റോട്ടറി ക്ലബ്ബ് 17 ഓളം അവാർഡുകൾ വാരിക്കൂട്ടി

No comments