Breaking News

മേക്കപ്പ് മേഖലയിലെ തൊഴിൽ സുരക്ഷ ഉറപ്പാക്കണമെന്ന് മേക്കപ്പ് ആർട്ടിസ്റ്റ് കമ്മ്യൂണിറ്റി  ജില്ലാ കൺവെൻഷൻ ; സംസ്ഥാന പ്രസിഡൻ്റ് രാജേഷ് ക്രിസ്റ്റൽ ഉദ്ഘാടനം ചെയ്തു


നീലേശ്വരം: മേക്കപ്പ് മേഖലയിലെ തൊഴിൽ സുരക്ഷ ഉറപ്പാക്കണമെന്ന് മേക്കപ്പ് ആർട്ടിസ്റ്റ് കമ്മ്യൂണിറ്റി (മാക്)  ജില്ലാ കൺവെൻഷൻ സർക്കാരിനോടാവശ്യപ്പെട്ടു. സ്‌കൂൾ കലോത്സവങ്ങളിലെ മേക്കപ്പ്, വസ്ത്രധാരണം എന്നിവയ്ക്ക് അംഗീകൃത മേകപ്പ് ആർട്ടിസ്റ്റുകളെ മാത്രം വിളിക്കാൻ അധികൃതർ തീരുമാനിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. നീലേശ്വരം ജനതാ കലാസമിതിയിൽ  നടന്ന കൺവൻഷൻ. 

സംസ്ഥാന പ്രസിഡൻ്റ് രാജേഷ് ക്രിസ്റ്റൽ ഉദ്ഘാടനം ചെയ്തു. ജില്ലാപ്രസിഡൻ്റ് വരദ നാരായണൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജോയിൻ സെക്രട്ടറി സുബി വടകര സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. രക്ഷാധികാരി ജനാർദനൻ കാഞ്ഞങ്ങാട് സംസാരിച്ചു.

ഐഡി കാർഡ്, മെമ്പർഷിപ്പ് ക്യാമ്പയിൻ പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്താനും, മേക്കപ്പ് മേഖലയിലെ തൊഴിൽ സുരക്ഷ ഉറപ്പാക്കാനും, വെൽഫെയർ ഫണ്ട്, ഓൺലൈൻ മെമ്പർഷിപ്പ് രജിസ്ട്രേഷൻ എന്നിവ നടപ്പാക്കാനും, മത്സരവേദികളിൽ അനാവശ്യ ഇടപെടലുകൾ ഒഴിവാക്കാൻഐഡി കാർഡ് നിർബന്ധമാക്കാനും യോഗം തീരുമാനിച്ചു. ജില്ലാ സെക്രട്ടറി വിജയൻ ചെറുവത്തൂർ സ്വാഗതവും ട്രഷറർ അജേഷ്  കൊച്ചി നന്ദിയും  പറഞ്ഞു. ഭാരവാഹികൾ : വരദ നാരായണൻ (പ്രസിഡൻ്റ ), റെജി കമ്പല്ലൂർ (വൈസ് പ്രസിഡൻ്റ്), വിജയകുമാർ ചെറുവത്തൂർ (സെക്രട്ടറി), അജിത് കുമാർ തളിപ്പറമ്പ് (ജോ. സെക്രട്ടറി), അജേഷ് കൊച്ചി (ട്രഷറർ)

No comments