Breaking News

പെട്രോൾ പമ്പുകളിൽ നിന്ന് കാനുകളിൽ പെട്രോൾ നൽകാത്ത പ്രശ്നം: കാഞ്ഞങ്ങാട് എം.എൽ.എ ഗോവിന്ദൻ പള്ളിക്കാപ്പിലിന് നിവേദനം നൽകി കേരള ഹയർ ഗുഡ്സ് ഓണേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി


കാഞ്ഞങ്ങാട്: പെട്രോൾ പമ്പുകളിൽ നിന്നും കാനുകളിൽ ഇന്ധനം നൽകേണ്ടതില്ലെന്ന കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന്റെ ഉത്തരവ് പ്രകാരം ലൈറ്റ് ആൻഡ് സൗണ്ട് മേഖലയിൽ പ്രവർത്തിക്കുന്നവർ കടുത്ത ബുദ്ധിമുട്ട് അനുഭവിക്കുകയാണ്. കല്യാണ വീടുകളിലും മറ്റിടങ്ങളിലും നടക്കുന്ന ചടങ്ങുകളിൽ ജനറേറ്ററിൽ ഇന്ധനം തീർന്നു കഴിഞ്ഞാൽ പിന്നീട് ജനറേറ്റർ നിൽക്കുന്ന  സ്ഥിതിയാനുള്ളത്. ഇതുമൂലം ഉപഭോക്താവും പ്രവർത്തകരും തമ്മിൽ  സങ്കീർണ പ്രശ്നങ്ങൾ സർവ്വസാധാരണമായി തീർന്നിരിക്കുകയാണ്. ഇതിന് പരിഹാരം കാണുന്നതിനും ഇന്ധനം കാനുകളിൽ നൽകുന്നതിനുള്ള സൗകര്യം അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടാവണം എന്ന് അഭ്യർത്ഥിക്കുന്നതിനുമായി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ എം.പിമാർക്കും, എം.എൽ.എമാർക്കും നിവേദനം നൽകുന്നതിന്റെ ഭാഗമായാണ് കാഞ്ഞങ്ങാട് എം.എൽ.എ ഗോവിന്ദൻ പള്ളിക്കാപ്പിലിന് ജില്ലാ വൈസ് പ്രസിഡണ്ട് സുരേഷ് വെള്ളിക്കോത്ത്, കാഞ്ഞങ്ങാട് മേഖലാവൈസ് പ്രസിഡണ്ട് വി.വി. തമ്പാൻ, മേഖല സെക്രട്ടറി ഒ. സതീശൻ എന്നിവരുടെ നേതൃത്വത്തിൽ  കാഞ്ഞങ്ങാട് എം. എൻ. സ്മാരകത്തിലെ ഓഫീസിൽ ചെന്ന് നിവേദനം നൽകിയത്. സമര പരിപാടികൾ ശക്തമാക്കുന്നതിന്റെ ഭാഗമായി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജൂൺ 28 തിങ്കളാഴ്ച രാവിലെ 10 മണിക്ക് കാഞ്ഞങ്ങാട് ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് പ്രതിഷേധ ധർണ്ണ യും സംഘടിപ്പിച്ചിട്ടുണ്ട്.

No comments