Breaking News

യോഗാസന ചാമ്പ്യൻഷിപ്പ് സംഘാടക സമിതി രൂപീകരിച്ചു..സംസ്ഥാന സ്പോർട്സ് യോഗാസന മത്സരം 2026 ജൂലൈ 31, ഓഗസ്റ്റ് 1, 2, 3 തീയതികളിൽ കാസർഗോഡ് ജില്ലയിലെ കാലിക്കടവിൽ നടക്കും


കാലിക്കടവ് : യോഗ അസോസിയേഷൻ ഓഫ് കേരളയും കേരള സംസ്ഥാന സ്പോർട്സ് കൗൺസിലും സംയുക്തമായി സംഘടിപ്പിക്കുന്ന 11-ാമത് സംസ്ഥാന സ്പോർട്സ് യോഗാസന മത്സരം 2026 ജൂലൈ 31, ഓഗസ്റ്റ് 1, 2, 3 തീയതികളിൽ കാസർഗോഡ് ജില്ലയിലെ കാലിക്കടവ് ശ്രീ കരക്കകാവ് ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും. സംസ്ഥാനത്തെ 14 ജില്ലകളിൽ നിന്നും വിജയിച്ചു വരുന്ന 800-ലധികം യോഗ അഭ്യാസികളാണ് ഈ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നത്.
​8 മുതൽ 80 വയസ്സുവരെയുള്ള ആൺകുട്ടികൾ, പെൺകുട്ടികൾ, സ്ത്രീകൾ, പുരുഷന്മാർ എന്നിവർക്കായി വിവിധ ഇനങ്ങളിലാണ് മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. പ്രൊഫഷണൽ വിഭാഗത്തിന് പുറമെ, ആർട്ടിസ്റ്റിക് സോളോ, ആർട്ടിസ്റ്റിക് പെയർ, റിഥമിക് പെയർ, ഫ്രീഫ്ലോ യോഗാ ഡാൻസ് തുടങ്ങിയ ആകർഷകമായ ഇനങ്ങളും മത്സരത്തിലുണ്ടാകും. ഈ മത്സരങ്ങളിൽ വിജയിക്കുന്നവർക്ക് ഉന്നത വിദ്യാഭ്യാസ മേഖലയിലും തൊഴിൽ മേഖലയിലും പ്രത്യേക ഗ്രേസ് മാർക്കിനും സംവരണത്തിനും അർഹതയുണ്ടായിരിക്കും.
​ചാമ്പ്യൻഷിപ്പിന്റെ വിജയകരമായ നടത്തിപ്പിനായി സംഘാടക സമിതി രൂപീകരണ യോഗം കാലിക്കടവ് ശ്രീ കരക്കക്കാവ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു.
യോഗ അസോസിയേഷൻസംസ്ഥാന പ്രസിഡണ്ട് അഡ്വ: ബാലചന്ദ്രൻ അധ്യക്ഷനായി.
മുൻ എം.എൽ.എ. എം. രാജഗോപാലൻ ഉദ്‌ഘാടനം ചെയ്തു. മീനാകുമാരി ടീച്ചർ പ്രസിഡൻ്റ് ബ്ലോക്ക് പഞ്ചായത്ത് നീലേശ്വരം, ​ഇ. കുഞ്ഞിരാമൻ പ്രസിഡണ്ട് പിലിക്കോട് ഗ്രാമ പഞ്ചായത്ത്, ഡോ: രാജഗോപാലൻ യോഗ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി, സംസ്ഥാന കമ്മറ്റി അംഗവും ബ്ലോക്ക് പഞ്ചായത്ത് മെമ്പറുമായ
​പി. പി. സുകുമാരൻ ,
​സനൽ. പി. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ നീലേശ്വരം,
​രവീന്ദ്രൻ.എൻ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പിലിക്കോട് പഞ്ചായത്ത്,
​കെ.ടി. കൃഷ്ണദാസ് കോച്ച് യോഗ അസോസിയേഷൻ,
​ബാലകൃഷ്ണ സ്വാമി വൈസ് പ്രസിഡൻ്റ് യോഗ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി,
കെ.​ഹരിഹരൻ സംസ്ഥാന വൈസ് പ്രസിഡണ്ട്,
​എം.വി. നാരായണൻ പ്രസിഡണ്ട് ജില്ലാ യോഗ അസോസിയേഷൻ,
​ഗണേഷ്. കെ. വി. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം യോഗ അസോസിയേഷൻ,
​പി. കുണ്ണിക്കണ്ണൻ,
പി.പി​.കുഞ്ഞികൃഷ്ണൻ മാസ്റ്റർ പ്രശസ്ത സിനിമാ താരം,
​എം. വി. കോമൻ നമ്പ്യാർ,
​അശോകൻ മാസ്റ്റർ ജില്ല സ്പോട്സ് കൗൺസിൽ അംഗം എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു.
യോഗ അസോസിയേഷൻ​ജില്ല സെക്രട്ടറി പ്രദീപ് കുമാർ. കെ. പി സ്വാഗതം പറഞ്ഞു.


ഭാരവാഹികൾ


​ചെയർമാൻ - മീനാകുമാരി ടീച്ചർ (പ്രസിഡൻ്റ് ബ്ലോക്ക് പഞ്ചായത്ത് നീലേശ്വരം),


വർക്കിങ് ചെയർമാൻ : ഇ. കുഞ്ഞിരാമൻ (പ്രസിഡൻ്റ് പിലിക്കോട് പഞ്ചായത്ത്),


ജനറൽ കൺവീനർ : ഗണേഷ്. കെ. വി. (സംസ്ഥാന കമ്മിറ്റി അംഗം),


കൺവീനർമാർ :
​എം.വി. നാരായണൻ (പ്രസിഡൻ്റ് യോഗ അസോസിയേഷൻ)
കെ.പി പ്രദീപ്കുമാർ യോഗ അസോസിയേഷൻ ജില്ല സെക്രട്ടറി
എന്നിവരെ തെരെഞ്ഞെടുത്തു.

No comments