Breaking News

ബി.ജെ.പി നേതാവ് അഡ്വ:​കെ. കെ. നാരായണൻ അനുസ്മരണം: ഓഗസ്റ്റ് 11-ന് കോയിത്തട്ടയിൽ; വിപുലമായ സംഘാടകസമിതി രൂപീകരിച്ചു


കോയിത്തട്ട : വരുന്ന ഓഗസ്റ്റ് 11-ന് കോയിത്തട്ടയിൽ വച്ച് നടക്കുന്ന അഡ്വ:കെ. കെ. നാരായണൻ അനുസ്മരണ പരിപാടിയുടെ മുന്നോടിയായി വിപുലമായ സംഘാടകസമിതി രൂപീകരിച്ചു.

​പരിപാടിയുടെ വിജയകരമായ നടത്തിപ്പിനായി അഡ്വ: കെ. രാജഗോപാൽ രക്ഷാധികാരിയായും .കെ. രാധാകൃഷ്ണൻ കരിമ്പിൽ ചെയർമാനായും പ്രമോദ് വർണ്ണം കൺവീനറായും തെരഞ്ഞെടുക്കപ്പെട്ടു. ഇവരെ കൂടാതെ 51 അംഗങ്ങൾ ഉൾപ്പെടുന്ന കമ്മറ്റിക്കും രൂപം നൽകി.

​അനുസ്മരണ പരിപാടിയോടനുബന്ധിച്ച് ബി.ജെ.പി യുടെ ജില്ലാ സംസ്ഥാന നേതാക്കൾ  പങ്കെടുക്കുന്ന അനുസ്മരണ സമ്മേളനവും മറ്റ് ചടങ്ങുകളും സംഘടിപ്പിക്കുമെന്ന് സംഘാടകസമിതി ഭാരവാഹികൾ അറിയിച്ചു.

No comments