സ്വകാര്യ ബസ് വ്യവസായ പ്രതിസന്ധി ; ജൂലൈ 6 ന് ബസ് നിര്‍ത്തിവെച്ച് ബസ് ഉടമകളും ജീവനക്കാരും കലക്ടറേറ്റ് ധര്‍ണ നടത്തും
കാഞ്ഞങ്ങാട് : കെഎസ്‌ആർടിസി പ്രിയദർശിനി പദ്ധതി മൂലം തകർന്നടിഞ്ഞ സ്വകാര്യ ബസ് മേഖലയെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കേരള പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ ജില്ലാ കമ്മിറ്റിയുടെയും, സംയുക്ത ട്രേഡ് യൂണിയന്റെയും നേതൃത്വത്തിൽ 2026 ജൂലൈ 6 ന് തിങ്കളാഴ്ച10 മണി മുതൽ കലക്ടറേറ്റ് മാർച്ചും ധർണയും ഹോസ്ദുർഗ് താലൂക്ക് കമ്മിറ്റി ജനറൽ ബോഡി യോഗം തീരുമാനിച്ചു അന്നേദിവസം ബസ് സർവ്വീസ് നിർത്തിവെച്ച് ഉടമകളും കുടംബാംഗങ്ങളും ബസ് ജീവനക്കാരും സമരത്തിൽ അണിനിരക്കും ടി. ലക്ഷ്മണൻ യോഗം ഉദ്ഘാടനം ചെയ്തു.താലൂക്ക് പ്രസിഡന്റ് എം. ഹസ്സൈനാർ അധ്യക്ഷനായി . ജില്ലാ താലൂക്ക് ഭാരവാഹികളായ പി. വി. പത്മനാഭൻ, അബ്ദുൽ അസീസ്, ടി പി. കുഞ്ഞി കൃഷ്ണൻ, രതീഷ് കുമാർ, മുൻ താലൂക്ക് പ്രസിഡന്റ് സി. രവി എന്നിവർ സംസാരിച്ചു. . താലൂക്ക് സെക്രട്ടറി ഏ. വി. പ്രദീപ് കുമാർ സ്വാഗതവും ട്രഷറർ കെവി രവി നന്ദിയും പറഞ്ഞു.
No comments