Breaking News

15കാരിയുടെ ചിത്രങ്ങൾ പ്രചരിപ്പിച്ചു; ചായ്യോത്തെ 21കാരനെതിരെ പോക്സോ കേസ്


നീലേശ്വരം : പതിനഞ്ചുകാരിയുടെ ചിത്രങ്ങൾ പെൺകുട്ടിയുടെ സുഹൃത്തിന് ഉൾപ്പെടെ നിരവധി പേർക്ക് അയച്ചു കൊടുത്തുവെന്ന പരാതിയിൽ യുവാവിനെതിരെ സൈബർ പൊലീസ് പോക്സോ പ്രകാരം കേസെടുത്തു. അമ്പലത്തറ പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസക്കാരിയായ പെൺകുട്ടിയുടെ പരാതിയിൽ നീലേശ്വരം, ചായ്യോത്തെ ആകാശി(21)നെതിരെയാണ് കേസെടുത്തത്. കേസ് തുടരന്വേഷണത്തിനായി നീലേശ്വരം പൊലീസിനു കൈമാറും. പെൺകുട്ടിയുടെ ഫോട്ടോ കൈക്കലാക്കിയ പ്രതി പലർക്കും അയച്ചു കൊടുക്കുകയായിരുന്നുവെന്നാണ് പരാതി. പ്രസ്തുത ചിത്രം പെൺകുട്ടിയുടെ സുഹൃത്തിനും ലഭിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞതും പൊലീസിൽ പരാതി നൽകിയതും.

No comments