2026 സാഫ് ഗെയിംസില്‍ സീനിയര്‍ വനിതാ ഫുട്ബോൾ ചാമ്പ്യൻ ഷിപ്പിൽ കിരീടം നേടിയ ടീമിലെ അംഗം ബങ്കളത്തെ പി.മാളവികയെ ജില്ലാ കളക്ടർ അനുമോദിച്ചു
2026 സാഫ് ഗെയിംസില്‍ സീനിയര്‍ വനിതാ ഫുട്ബോൾ ചാമ്പ്യൻ ഷിപ്പിൽ കിരീടം നേടിയ ടീമിലെ അംഗം നീലേശ്വരത്തെ പി.മാളവികയെ ജില്ലാ കളക്ടർ അര്‍ജുന്‍ പാണ്ഡ്യന്‍ അനുമോദിച്ചു.
ആസ്ട്രേലിയയിൽ നടന്ന മത്സരത്തിലാണ് മാളവിക ഉള്‍പ്പെട്ട ഇന്ത്യന്‍ ടീം കിരീടം നേടിയത് . തായിലൻഡില്‍ കഴിഞ്ഞ വര്‍ഷം നടന്ന ഏഷ്യാകപ്പിലും മാളവിക ഉൾപ്പെട്ട ഇന്ത്യന്‍ ടീം ജേതാക്കളായിരുന്നു. ഗോവയിൽ നടന്ന സാഫ് ക്വാർട്ടർ ഫൈനലിൽ മാളവിക ഒരുഗോൾ നേടുകയും മറ്റൊരു ഗോളിലേക്കുള്ള പെനാൽട്ടി കിക്കിന് വഴിയൊരുക്കുകയും ചെയ്ത മിന്നും പ്രകടനമാണ് കാഴ്ചവെച്ചത്. ബങ്കളത്തെ പരേതനായ എം. പ്രസാദിന്റെയും എ. മിനിയുടെയും മകളാണ്. പരിശീലകന്‍ നിധീഷ് ബങ്കളത്തിന്റെ വുമണ്‍ ഫുട്ബോള്‍ ക്ലിനിക്കിലൂടെയാണ് ഫുട്ബോള്‍ ബാലപാഠങ്ങള്‍ പഠിച്ചെടുത്തത്.
തൃശ്ശൂര്‍ കാര്‍മല്‍ കോളേജില്‍ ബി.കോം അവസാന വര്‍ഷ വിദ്യാര്‍ത്ഥിനിയാണ് മാളവിക. 26 വർഷങ്ങൾക്കു ശേഷം ഇന്ത്യൻ വനിതാ ഫുട്ബോൾ ടീമിലെത്തിയ ഏക മലയാളിയാണ് മാളവിക. സാഫ് ഗെയിംസ് സീനിയർ വനിതാ ഫുട്ബോൾ ചാമ്പ്യൻഷിപ്പ് നേടിയ ഇന്ത്യൻ ടീമിനും കാസർകോടിൻ്റെ അഭിമാന താരം മാളവികയ്ക്കും ജില്ലാ കളക്ടർ അഭിനന്ദനങ്ങൾ നേർന്നു മാളവികയോടൊപ്പം അമ്മ പി. മിനി കോച്ച് നിധീഷ് ബങ്കളം തുടങ്ങിയവരും ജില്ലാ കളക്ടറെ സന്ദർശിച്ചു.
No comments