ഉന്നത വിജയികളെ വ്യാപാരി സമിതി അനുമോദിച്ചു
ചോയ്യംകോട് : എസ് എസ് എൽ സി പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ എം. പ്രാണ വ്യ വി.വി. കീർത്തന . കെ.വി.ശ്രീഹരി പി.വി. ദേവാനന്ദ്. എ അനുശ്രി എന്നിവരെ വ്യാപാരി വ്യവസായി സമിതി ചോയ്യങ്കോട് യൂണിറ്റ് അനുമോദിച്ചു . ചോയ്യങ്കോട് നടന്ന പരിപാടി പരപ്പ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യഷൻ പാറക്കോൽ രാജൻ ഉൽഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് സി.ബി ജൂ അധ്യക്ഷനായി ഏരിയാ പ്രസിഡണ്ട് രാജൻ മണിയറ, ജോയിന്റ് സെക്രട്ടറി ആറ്റിപ്പിൽ രവി .വി .കുഞ്ഞിരാമൻ . പി.കെ. വിജയൻ . കെ രാമചന്ദ്രൻ പി. കുമാരൻ .എന്നിവർ സംസാരിച്ചു. യൂണിറ്റ് സെക്രട്ടറി പി.എം' കുഞ്ഞിക്കോരൻ സ്വാഗതവും ജോ: സെക്രട്ടറി സി.ചന്ദ്രൻ നന്ദിയും പറഞ്ഞു
No comments