യുദ്ധ സ്‌മാരകത്തിൽ കാർഗിൽ വിജയ്ദിനത്തിൽ ധീര സൈനികരെ അനുസ്‌മരിച്ചു സുബേദാർ മേജർ, കമാണ്ടോ മനേഷ് പി വി ശൗര്യചക്ര അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്തു
കിനാനൂർ കരിന്തളം സൈനിക കൂട്ടായ്മ തോളേനിയിലെ യുദ്ധ സ്മാരകത്തിൽ , 1999 ൽ കാർഗിൽ യുദ്ധത്തിൽ രാജ്യത്തിന് വേണ്ടി ജീവൻബലിയർപ്പിച്ച ധീര സൈനികരെ അനുസ്മരിച്ചു കൊണ്ട് പുഷ്പചക്രം അർപ്പിക്കുകയും ദീപം തെളിയിക്കുകയും ചെയ്തു. അതിനുശേഷം സൈനിക കൂട്ടായ്മ ഓഫീസിൽ വച്ച് നടന്ന അനുസ്മരണ പരിപാടി, മുബൈ ഭീകരാക്രമണ ഓപ്പറേഷനിൽ പങ്കെടുത്ത് ജീവിച്ചിരിക്കുന്ന രക്തസാക്ഷി എന്നറിയപ്പെടുന്ന സുബേദാർ മേജർ, കമാണ്ടോ മനേഷ് പി വി ശൗര്യചക്ര ഉദ്ഘാടനം ചെയ്തു, മുൻ ഐജി മധുസൂദനൻ കെ വി, കേണൽ ദാമോദരൻ പി(Retd) OIC ECHS, കമാൻഡർ പ്രസന്ന ഇളയില്ലം (Retd)എന്നിവർ മുഖ്യ അതിഥികൾ ആയിരുന്നു. സൈനിക കൂട്ടായ്മ സെക്രട്ടറി ജോഷി വർഗീസ്, ട്രഷറർ ബിജു പി വി, വൈസ് പ്രസിഡണ്ട് ദാമോദരൻ പി പി, ജോയിൻറ് സെക്രട്ടറിമാരായ മധുസൂദനൻ ചോയ്യംങ്കോട്, സുധാകരൻ സി, ശ്രീജിത്ത് ടിവി, അജീഷ് ചന്ദ്രൻ എന്നിവർ സംസാരിച്ചു. ചടങ്ങിൽ ജമ്മു കാശ്മീരിൽ വെച്ച് നടന്ന പെൺകുട്ടികളുടെ ദേശീയ വടംവലി മത്സരത്തിൽ ഗോൾഡ് മെഡൽ നേടിയ കേരള ടീം അംഗങ്ങളെ അനുമോദിച്ചു, അതോടൊപ്പം ഫിഫ വേൾഡ് കപ്പ് ഫുട്ബോൾ മത്സര വിജയികളെ പ്രവചിച്ചവരുടെ നറുക്കെടുപ്പും ക്യാഷ് അവാർഡ് വിതരണവും ഉണ്ടായിരുന്നു.
No comments