കിനാനൂർ കരിന്തളം മണ്ഡലം കൊല്ലംമ്പാറ വാർഡ് കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ വി കെ ഗോവിന്ദൻ നായരുടെ ഒന്നാം ചരമവാർഷിക ദിനാചരണം നടത്തി
കരിന്തളം : കിനാനൂർ കരിന്തളം മണ്ഡലം കൊല്ലംമ്പാറ വാർഡ് കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ വി കെ ഗോവിന്ദൻ നായരുടെ ഒന്നാം ചരമവാർഷിക ദിനാചരണം നടത്തി. കൊല്ലംമ്പാറ ബസ്സ് സ്റ്റോപ്പ് പരിസരത്ത് വെച്ച് നടന്ന പരിപാടിയിൽ വാർഡ് പ്രസിഡൻ്റ് നാരായണൻ പി പതാകയുർത്തി വി കെ ഗോവിന്ദൻ നായരുടെ ഫോട്ടോയ്ക്ക് മുൻപിൽ പുഷ്പ്പാർച്ചന നടത്തി തുടർന്ന് ചേർന്ന അനുസ്മരണ യോഗം മണ്ഡലം പ്രസിഡൻ്റ് മനോജ് തോമസ് ഉത്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡൻ്റ് കെ കുഞ്ഞിരാമൻ മാസ്റ്റർ വി കെ ഗോവിന്ദൻ നായരെ അനുസ്മരിച്ചു സംസാരിച്ചു. പ്രയാസങ്ങളുടെയും പ്രതിസന്ധികളുടെയും കാലത്ത് വെല്ലുവിളികൾ ഏറ്റെടുത്ത് കീഴ്മാല പോലുള്ള പ്രദേശത്ത് പാർട്ടിയെ മുന്നിൽ നിന്ന് നയിച്ച നേതാവായിരുന്നു മുൻ വാർഡ് പ്രസിഡൻ്റ് വി കെ ഗോവിന്ദൻ നായരെന്ന് അദ്ദേഹം പറഞ്ഞു. മണ്ഡലം ഭാരവാഹികളായ അജയൻ വേളൂർ, ബാലഗോപാലൻ കാളിയാനം, മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് ഗീതാ രാമചന്ദ്രൻ , അശോകൻ ആറളം, സുകുമാരൻ കീഴ്മാല, തുടങ്ങിയവർ സംസാരിച്ചു വാർഡ് സെക്രട്ടറി രാധാകൃ ഷ്ണൻ സ്വാഗതം പറഞ്ഞു.
No comments