Breaking News

കടവത്തുമുണ്ട - ദേവസ്ഥാനം - കോട്ടഞ്ചേരി വികസന സമിതി രൂപീകരിച്ചു

കൊന്നക്കാട്  : ബളാൽ ഗ്രാമപഞ്ചായത്ത് ഒൻപതാം വാർഡിൽ ടൂറിസം വികസനത്തിന്റെ പ്രാരംഭ നടപടികൾ കൈക്കൊള്ളുന്നതിനായി കടവത്തുമുണ്ട - ദേവസ്ഥാനം - കോട്ടഞ്ചേരി വികസന സമിതി രൂപീകരിച്ചു.ബളാൽ ഗ്രാമപഞ്ചായത്ത് വൈസ്. പ്രസിഡന്റ് ശ്രീ. രാജു കട്ടക്കയം അധ്യക്ഷനായി.ജില്ലാ പഞ്ചായത്ത്‌ മെമ്പർ ശ്രീമതി. ബിൻസി ജയിൻ,താലൂക്ക് വികസന സമിതി മെമ്പർ ശ്രീ. ടി പി തമ്പാൻ, ബിജു അരീക്കൽ, ഷെൽമ തുടങ്ങിയവർ സംസാരിച്ചു. ഒൻപതാം വാർഡ് മെമ്പർ ശ്രീ. കുഞ്ഞിരാമൻ പാട്ടത്തിൽ സ്വാഗതവും വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ ശ്രീമതി. മിനി മാത്യു നന്ദിയും പറഞ്ഞു. ദേവസ്ഥാനം കേന്ദ്രീകരിച്ചു വികസന സമിതി ഓഫീസ് പണിയുന്നതിനും കുടിവെള്ളം, വൈദ്യുതി, ഗതാഗതം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനായി ബന്ധപ്പെട്ട അധികാരികൾക്ക് നിവേദനങ്ങൾ നൽകാൻ യോഗം തീരുമാനിച്ചു. ഭാരവാഹികൾ : 

രക്ഷാധികാരി : രാജു കട്ടക്കയം 

ചെയർമാൻ : ബിജു മേലെമുറിയിൽ 

കൺവീനർ : ജയിൻ തോമസ് 

ട്രഷറർ : ചാക്കോ അറക്കൽ

No comments