ബ്രസീൽ ലോകകപ്പ് മത്സരത്തിൽ തോറ്റ ദിവസം തന്നെ മറ്റൊരു ബ്രസീൽ ടീം മടിക്കൈ എരിക്കുളത്ത് വിജയിച്ചു
മടിക്കൈ: ബ്രസീൽ ലോകകപ്പ് മത്സരത്തിൽ തോറ്റ ദിവസം തന്നെ മറ്റൊരു ബ്രസീൽ ടീം വിജയിച്ചു. മടിക്കൈ എരിക്കുളം റെഡ് വില്ലേജ് ആട്സ്സ്സ് ആൻ്റ് സ്പോട്സ് ക്ലബ് ബങ്കളത്തെ ടർഫ് കോർട്ടിൽ സംഘടിപ്പിച്ച ഫൈവ്സ് സൗഹൃദ ഫുട്ബോൾ മത്സരമായിരുന്നു വേദി.പോർച്ചുഗലായിരുന്നു എതിരാളികൾ.കൂടാതെ അർജ്ജൻ്റീനയും ഫ്രാൻസും പടപൊരുതാനുണ്ടായിരുന്നു. എംബാപ്പയും മെസിയുമൊക്കെ കളത്തിൽ നിറഞ്ഞാടിയെങ്കിലും അവരൊക്കെ ആദ്യ റൗണ്ടിൽ പുറത്തായി എന്ന വിരോധാഭാസം ഇവിടെയുണ്ടായി. കഴിഞ്ഞ ദിവസം രാത്രിയിൽ നടന്ന മത്സരം കാണുവാൻ നിരവധി ആളുകൾ എത്തി.ക്ലബ് അംഗങ്ങൾ നാലു ടീമുകളായി തിരിച്ചായിരുന്നു മത്സരം നടന്നത്. ലോക താരങ്ങളായ മെസി, നെയ്മർ, എംബാപേ, റൊണാൾഡോ എന്നിവരുടെ ജേഴ്സിയണിഞ്ഞ ക്യാപ്റ്റൻമാർ ടീമുകളെ നയിച്ചു. യദാർത്ഥ ബ്രസീൽ ലോകകപ്പ് മത്സരത്തിൽ നിന്ന് പുറത്തായപ്പോൾ കുഞ്ഞു ബ്രസീൽ കപ്പടിച്ചത് നെയ്മറിനും ടീമിനുമുള്ള ആദരം കൂടിയായി ഇവിടുത്തെ സൗഹൃദ മത്സരം.വിജയികൾക്ക് സാഹിത്യകാരൻ ഉപേന്ദ്രൻ മടിക്കൈ വിജയികൾക്ക് സമ്മാന വിതരണം നടത്തി.പ്രസിഡൻ്റ് മഹേഷ് കുമാർ മടിക്കൈ അധ്യക്ഷനായി.ജോയിൻ്റ് സെക്രട്ടറി സുജിത്ത് സ്വാഗതം പറഞ്ഞു.
No comments