കോളിയാട് ശ്രീ ചാമുണ്ഡേശ്വരി വിഷ്ണുമൂർത്തി ക്ഷേത്രത്തിൽ ലക്ഷം ദീപം സമർപ്പണം ; ആദ്യ തിരി ഏറ്റുവാങ്ങി
കുന്നുംകൈ : കോളിയാട് ശ്രീ ചാമുണ്ഡേശ്വരി വിഷ്ണുമൂർത്തി ക്ഷേത്രത്തിൽ 2027 മാർച്ച് 6 ന് ശിവരാത്രി നാളിൽ വൈകുന്നേരം നടക്കുന്ന ലക്ഷം ദീപം സമർപ്പണത്തിന്റെ ആദ്യതിരി കാവിലെ കർമ്മി രാജൻ കപ്പാത്തിയിൽ നിന്നും ക്ഷേത്രം കോയ്മ പത്മനാഭൻ ഏറ്റുവാങ്ങി ഉദ്ഘാടനം ചെയ്തു. ബാബു അന്തിത്തിരിയൻ, കൂട്ടായ്ക്കാർ മറ്റു സ്ഥാനികർ ക്ഷേത്ര കമ്മറ്റി പ്രസിഡന്റ്, സെക്രട്ടറി, കമ്മറ്റി അംഗങ്ങൾ മാതൃസമിതി അംഗങ്ങൾ ഭക്തജനങ്ങൾ ചടങ്ങിൽ പങ്കെടുത്തു.
No comments