പുഴയുടെ കരയിടിയുന്നു ... കുന്നുംകൈ ആറിലകണ്ടത്തിൽ ഏഴോളം വീടുകൾ കടുത്ത അപകട ഭീഷണിയിൽ; നടപടി വേണമെന്ന് നാട്ടുകാർ
കുന്നുംകൈ : കനത്ത മഴയെത്തുടർന്ന് വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്തിലെ പതിനാറാം വാർഡിൽ ഉൾപ്പെട്ട ആറിലകണ്ടം പ്രദേശത്ത് പുഴ കരകവിഞ്ഞൊഴുകുന്നത് വലിയ അപകട ഭീഷണിയുയർത്തുന്നു. പുഴയിലെ ശക്തമായ കുത്തൊഴുക്കിൽ കരയിടിഞ്ഞ് സമീപത്തെ ഏഴോളം വീടുകളാണ് ഇപ്പോൾ കടുത്ത അപകടാവസ്ഥയിലായിരിക്കുന്നത്.
പ്രദേശത്തെ വീടുകളിലേക്കുള്ള കുടിവെള്ള സ്രോതസ്സിന് സമീപം മണ്ണ് വലിയ രീതിയിൽ വിണ്ടുകീറി പുഴയിലേക്ക് ഇടിഞ്ഞുതാഴാൻ പാകത്തിലാണ് നിൽക്കുന്നത്. പുഴയിലെ ജലനിരപ്പ് ഇനിയും ഉയർന്നാൽ ഈ ഭാഗം പൂർണ്ണമായും ഒലിച്ചുപോവുകയും, തൊട്ടടുത്തുള്ള വീടുകളുടെ അടിത്തറ ഇളകുകയും ചെയ്യുന്ന അവസ്ഥയാണുള്ളത്.
No comments