Breaking News

പ്രഖ്യാപിച്ചത് 40 ലക്ഷത്തിന്റെ പദ്ധതി; ലയോരഹൈവേയോട് ചേർന്ന് മാലോത്ത് കസബയിൽ സംരക്ഷണമതിൽ ഉയർന്നില്ല


വെള്ളരിക്കുണ്ട് : മാലോത്ത് കസബ ഗവ. ഹയർസെക്കൻഡറി സ്കൂളിന്റെ മുന്നിൽ മലയോരഹൈവേയോട് ചേർന്ന് സംരക്ഷണമതിൽ നിർമിക്കാനുള്ള പദ്ധതി നടന്നില്ല. പഴയ മതിൽ അപകടാവസ്ഥയിലാണ്. ജില്ലാപഞ്ചായത്തിന്റെ പദ്ധതി എവിടെപ്പോയെന്നറിയില്ലെന്ന് സ്കൂളധികൃതർ. 

അന്ന് സംസ്ഥാന ബജറ്റിലും കസബ സ്കൂളിന്റെ മതിൽ നിർമാണം ഇടംപിടിച്ചിരുന്നു. പഴയ സ്കൂൾ കെട്ടിടത്തോട് ചേർന്നാണ് മതിലുള്ളത്. പഴയറോഡ് ഹൈവേ ആയി വികസിപ്പിച്ചപ്പോൾ റോഡിന് വീതികൂട്ടി. ഈ ഭാഗത്ത് കയറ്റംകുറയ്ക്കാൻ മണ്ണ് നീക്കി റോഡ് താഴ്ത്തിയതോടെ മതിൽ അപകടനിലയിലായി. നൂറുകണക്കിന് വാഹനങ്ങൾ പോകുന്ന ഹൈവേയിലെ അപകടഭീഷണിയുയർത്തുന്ന മതിലിന്റെ അപകടാവസ്ഥ പൊളിച്ചുനീക്കി പി.ടി.എ. കമ്മിറ്റി അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. വിദ്യാർഥികളുടെ സുരക്ഷയ്ക്കു ബോധ്യപ്പെടുത്തിയതാണ്. ഭീഷണിയാകുമെന്നും കളക്ടറുടെ നിർദേശപ്രകാരം പഴയമതിലിന്റെ കുറച്ചുഭാഗം പൊളിച്ചുനീക്കിയിരുന്നു. സുരക്ഷിതമായ കോൺക്രീറ്റ്ഭിത്തി വേണമെന്നായിരുന്നു അന്നത്തെ തീരുമാനം. ഇതനുസരിച്ചാണ് 2022 നവംബറിൽ ജില്ലാപ്പഞ്ചായത്ത് 40 ലക്ഷത്തിന്റെ പദ്ധതി പ്രഖ്യാപിച്ചത്. കാസർകോട് വികസന പാക്കേജ് ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിച്ചിരുന്നു. പിന്നെ എന്തായി എന്നറിയില്ല. 10 അടി ഉയരമുള്ള മൺതിട്ടയും അതിനു മുകളിലെ മതിലും വാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കും ഭീഷണിയായി തുടരുന്നു. വിദ്യർഥികളും ഭീതിയിലാണ്. മഴക്കാലത്ത് മതിൽ ഇടിയുമോ എന്നതാണ് സ്കൂളധികൃതരെയും യാത്രക്കാരെയും ആശങ്കയിലാക്കുന്നത്.

No comments