ഇതര സംസ്ഥാന തൊഴിലാളിയെ കത്തി കൊണ്ട് കഴുത്തിനു കുത്തി കൊലപ്പെടുത്തിയ പ്രതി പിടിയിൽ
കുടിയാന്മല: വാടക ക്വാട്ടേർസിൽ വെച്ചുണ്ടായ വാക്തർക്കത്തിനിടെ ഇതര സംസ്ഥാന തൊഴിലാളിയെ കത്തി കൊണ്ട് കഴുത്തിനു കുത്തി കൊലപ്പെടുത്തിയ പ്രതി പിടിയിൽ ഒഡീഷ റായഗന്ധകാമ സ്വദേശി രമേഷ് ദിം ബുട്ടിഗ (27) യെയാണ് കുടിയാന്മല സ്റ്റേഷൻ ഇൻസ്പെക്ടർ ദാമോദരൻ അറസ്റ്റു ചെയ്തത്. ഒഡീഷറായഗഡ സ്വദേശി ഫിലിപ്പ് കിമാക(32) ആണ് മരിച്ചത്.ഒരുമിച്ച് ക്വാട്ടേർസിൽ താമസിക്കുന്ന സഹോദരി ഭർത്താവ് ഒഡീഷ കഡാമ സ്വദേശിരമേഷ് ദിംബുട്ടിഗ വാക് തർക്കത്തിനിടെ കഴുത്തിന് കത്തി കൊണ്ട് കുത്തി കൊലപ്പെടുത്തുകയായിരുന്നു.ഇന്നലെ രാത്രി 9.30 മണിക്ക് ഏരുവേശ്ശി പൂപ്പറമ്പിലെ മുസ്തഫയുടെ ഉടമസ്ഥതയിലുള്ള ക്വാട്ടേർസിൽ വെച്ചായിരുന്നു സംഭവം. കുത്തേറ്റ് മരിച്ച നിലയിൽ ഫിലിപ്പിനെ ശുചിമുറിയിലാണ് കണ്ടെത്തിയത്. നാട്ടുകാർ വിവരമറിയിച്ചതിനെതുടർന്ന് സ്ഥലത്തെത്തിയ പോലീസ് മൃതദേഹം പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.കുടിയാന്മല പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി. വിവരമറിഞ്ഞ് ബന്ധുക്കൾ പരിയാരത്തേക്ക് പുറപ്പെട്ടിട്ടുണ്ട്.
No comments