കടുമേനി എസ് ബി ബാങ്കിൽ കവർച്ചാ ശ്രമം. അന്വേഷണം ഊർജ്ജിതമാക്കി പോലീസ്
ചിറ്റാരിക്കാൽ : രണ്ടു ദിവസം മുൻപ് കടുമേനി എസ് ബി ബാങ്കിൽ ഉണ്ടായ കവർച്ചാ ശ്രമത്തിൽ അന്വേഷണം ഊർജ്ജിതമാക്കി പോലീസ് .
പ്രതികളുടെ സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ച് വിശദമായ അന്വേഷണത്തിലാണ് പൊലീസ്. എസ് ബി ഐ കടുമേനി ബ്രാഞ്ചിലാണ് കവർച്ചാ ശ്രമം നടന്നത്. ബാങ്ക് മാനേജർ അരുൺ ശശിധരൻറെ പരാതിയിൽ ചിറ്റാരിക്കാൽ പൊലീസ് കേസെടുത്തിരുന്നു . ബാങ്കിന്റെ പിൻഭാഗം ജനാലയിൽ കണ്ട പൊട്ടിയ ഭാഗം പൊലീസ് പരിശോധിച്ചു. ശനി, ഞായർ ബാങ്ക് അവധി ദിവസത്തിലാണ് കവർച്ചാ ശ്രമമെന്ന് വ്യക്തമായി. എന്നാൽ ഇന്നലെ വൈകീട്ട് മാത്രമാണ് ബാങ്കധികൃതർ കവച്ച ശ്രമം നടന്നതായി അറിയുന്നത്.
No comments