Breaking News

പശുവിനെ മേയ്ക്കാന്‍ കെട്ടുന്നതിനിടെ താഴ്ചയിലേക്ക് വീണ് വയോധിക മരിച്ചു


പെരിയ : പശുവിനെ മേയ്ക്കാന്‍ കെട്ടാന്‍ പോയ വയോധിക കാല് വഴുതി താഴ്ചയിലേക്ക് വീണ് മരിച്ചു.  മിന്നംകുളം, പുളിക്കാല്‍ കാര്യ മൊട്ടയിലെ പരേതനായ ദാമോദരന്റെ ഭാര്യ രുഗ്മിണി (71) ആണ് മരിച്ചത്.ബുധനാഴ്ചയാണ് സംഭവം നടന്നത്. പശുവിനെ കെട്ടുന്നതിനിടയില്‍ അബദ്ധത്തില്‍ കാല് വഴുതി താഴേക്ക് വീഴുകയായിരുന്നു. അപകടത്തെക്കുറിച്ച് ബേക്കല്‍ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

മക്കള്‍: മാലിനി, രജനി, രജിത.മരുമക്കള്‍: രാജു , സുധാകരന്‍ (കാടകം), പരേതനായ രാജന്‍ (തണ്ണോട്ട്).സഹോദരങ്ങള്‍: യശോദ, രാധ.

No comments