Breaking News

കാഞ്ഞങ്ങാട് വടകര മുക്കിൽ യുപി സ്വദേശിനിയെ ദുരൂഹ സാഹചര്യത്തിൽ വാടക ക്വാർട്ടേഴ്സിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി


കാസർകോട്: പടന്ന കന്നുവീട് കടപ്പുറത്ത് മത്തിച്ചാകര. ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് തിരമാലകൾക്കൊപ്പം മത്തി കൂട്ടത്തോടെ കരക്കടിഞ്ഞത്. ടൺ കണക്കിന് മത്തിയാണ് ഈരീതിയിൽ തീരത്തടിഞ്ഞത്. കണ്ട് നിന്നവർ ആദ്യമൊന്നമ്പരന്നെങ്കിലും പിന്നെ മത്തി വാരിക്കൂട്ടുന്ന തിരക്കിലായി. ചിലർ വീഡിയോ എടുക്കുന്ന തിരക്കിൽ, മറ്റ് ചിലർ മത്തി കവറുകളിലും കുട്ടകളിലും ബക്കറ്റിലും നിറക്കുന്ന വെപ്രാളത്തിലുമായിരുന്നു. കന്നുവീട് കടപ്പുറം മുതൽ തൃക്കരിപ്പൂർ കടപ്പുറം വരെ മത്തി കരക്കടിഞ്ഞിരുന്നു. വല്ലപ്പോഴും ഉണ്ടാവാറുള്ള ഇത്തരം പ്രതിഭാസം കാണാൻ പലരും കടപ്പുറത്തെത്തിയിരുന്നു. ഏകദേശം ഒരു മണിക്കൂറോളമാണ് മത്സ്യം കരക്കടിഞ്ഞത്. നിലവിൽ ഒരു കിലോ മത്തിയ്ക്ക് 250 മുതൽ 400 രൂപ വരെ വിലയുണ്ട് ഇപ്പോൾ

No comments