Breaking News

കാഞ്ഞങ്ങാട് വടകര മുക്കിൽ യുപി സ്വദേശിനിയെ ദുരൂഹ സാഹചര്യത്തിൽ വാടക ക്വാർട്ടേഴ്സിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി


കാസർകോട്: കാഞ്ഞങ്ങാട് വടകര മുക്കിൽ യുപി സ്വദേശിനിയെ ദുരൂഹ സാഹചര്യത്തിൽ വാടക ക്വാർട്ടേഴ്സിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. 27 കാരി ഛമ ആണ് ആണ് മരിച്ചത്. ഞായറാഴ്ച പുലർച്ചെ രണ്ടു മണിയോടെ ആണ് സംഭവം. ഉറങ്ങിക്കിടന്നിരുന്ന ഭാര്യ സംസാരിക്കുന്നില്ലെന്നും അനങ്ങുന്നില്ലെന്നും ഭർത്താവ് സുനിൽ ഒരു സുഹൃത്തിനെ വിളിച്ച് അറിയിച്ചിരുന്നു. സുഹൃത്താണ് പൊലീസിൽ വിവരമറിയിച്ചത്. യുവതിയുടെ ശരീരത്തിൽ പരിക്കോ പാടുകളോ ഉണ്ടായിരുന്നില്ല. സംശയത്തെ തുടർന്ന് ഭർത്താവ് സുനിലിനെ ഹൊസ്ദുർഗ് പൊലീസ്കസ്റ്റഡിയിലെടുത്തിട്ടുണ്ട്

No comments