Breaking News

ബാങ്ക് അക്കൗണ്ട് വഴി സംശയാസ്പദമായ ഇടപാടുകൾ; ഹൈക്കോടതി നിർദ്ദേശപ്രകാരം രാജപുരം പോലീസ് കേസെടുത്തു


രാജപുരം : പനത്തടിയിലെ ഒരു ബാങ്ക് അക്കൗണ്ട് വഴി കുറ്റകരമായ പശ്ചാത്തലമുള്ള സംശയാസ്പദമായ പണമിടപാടുകൾ നടത്തിയ സംഭവത്തിൽ രാജപുരം പോലീസ് കേസെടുത്തു. കേരള ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം രാജപുരം ഇൻസ്‌പെക്ടർ സന്തോഷ് കെ. സ്വമേധയാ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. 

ഉത്തർപ്രദേശിലെ ഗാസിയാബാദ് സൈബർ പോലീസും ഡൽഹി ഔട്ടർ ഡിസ്ട്രിക്റ്റ് സൈബർ പോലീസും നൽകിയ നിർദ്ദേശപ്രകാരം ഈ അക്കൗണ്ട് നേരത്തെ ബാങ്ക് അധികൃതർ മരവിപ്പിച്ചിരുന്നു. ഇതിനെതിരെ അക്കൗണ്ട് ഉടമ നൽകിയ ഹർജി പരിഗണിക്കുന്നതിനിടെയാണ് വിവരങ്ങൾ പുറത്തുവന്നത്.

അക്കൗണ്ട് ഉടമ സമർപ്പിച്ച രേഖകൾ പരിശോധിച്ച ഹൈക്കോടതിക്ക്, ഈ അക്കൗണ്ട് പ്രവർത്തിപ്പിച്ചിട്ടുള്ളത് കുറ്റകരമായ ഇടപാടുകൾക്ക് വേണ്ടിയാണെന്ന് പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടു. സ്വന്തം സാമ്പത്തിക ഇടപാടുകളെക്കുറിച്ച് കൃത്യമായ വിശദീകരണം നൽകാൻ അക്കൗണ്ട് ഉടമയ്ക്ക് സാധിച്ചിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു. ഇതേത്തുടർന്നാണ് പ്രതിക്കെതിരെ കേസെടുത്ത് അന്വേഷണം നടത്താൻ രാജപുരം എസ്.എച്ച്.ഒ യോട് കോടതി ഉത്തരവിട്ടത്. 2025 ഒക്ടോബർ 15 മുതൽ 2026 ജൂലൈ 18 വരെയുള്ള കാലയളവിൽ നടന്ന ഇടപാടുകളാണ് നിലവിൽ അന്വേഷിക്കുന്നത്.


No comments