ഷഹനാദ് ജലാലിന് മികച്ച ഛായാഗ്രാഹകനുള്ള ദേശീയ പുരസ്കാരം : മലയോരത്തിൻ്റെ ഓർമ്മകളിൽ മദനോത്സവ കാലം
വെള്ളരിക്കുണ്ട് : ഭ്രമയുഗം എന്ന ചിത്രത്തിലൂടെ മികച്ച ചായാഗ്രാഹകനുള്ള ദേശീയ പുരസ്കാരം ഷഹനാദ് ജലാൽ ഏറ്റുവാങ്ങുമ്പോൾ മലയോരത്തിനും അഭിമാനം. ബളാൽ വെള്ളരിക്കുണ്ട് പരപ്പ ഉൾപ്പെട്ട മലയോര പ്രദേശങ്ങളിൽ പ്രധാനമായും ചിത്രീകരിച്ച സുധീഷ് ഗോപിനാഥ് സംവിധാനം ചെയ്ത മദനോത്സവം എന്ന ചിത്രത്തിൻ്റെ ക്യാമറ ചലിപ്പിച്ചത് ഷെഹനാദ് ജലാൽ ആയിരുന്നു.
രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ഭൂതകാലം എന്ന ചിത്രത്തിൻ്റെ ക്യാമറ വർക്കിന് ഷഹനാദിന് ഒട്ടേറെ പ്രശംസയും പ്രശസ്‌തിയും നേടിക്കൊടുത്തിരുന്നു. 2010 ൽ ആദ്യ സിനിമയായ ചിത്രസൂത്രത്തിലുടെ മികച്ച ഛായാഗ്രാഹകനുള്ള സംസ്ഥാന പുരസ്കാരം നേടി.
ഷെഹനാദ് ഛായാഗ്രഹണം നിർവ്വഹിച്ച ഉള്ളൊഴുക്ക്, ഡയസ് ഈറ എന്നീ ചിത്രങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടു.
ഐ. എസ്.സി മെമ്പർ കൂടിയാണ് ഷെഹനാദ്
No comments