കള്ളാറിൽ വ്യാപക വയൽ നികത്തൽ; അഞ്ച് കേസുകൾ രജിസ്റ്റർ ചെയ്തു
രാജപുരം : രാജപുരം പോലീസ് സ്റ്റേഷൻ പരിധിയിൽ കള്ളാർ വില്ലേജ് ഓഫീസിന് കീഴിൽ വ്യാപകമായി വയൽഭൂമി നികത്തിയതായി കണ്ടെത്തിയ സംഭവത്തിൽ വില്ലേജ് ഓഫീസറുടെ പരാതിയിൽ അഞ്ച് കേസുകൾ രജിസ്റ്റർ ചെയ്തു.
കള്ളാർ വണ്ണാത്തിക്കാനം കുരിശു പള്ളിക്ക് സമീപം നടന്ന വയൽ നികത്തലിൽ കള്ളാർ വില്ലേജ് ഓഫീസർ എം. സുമേഷ് കുമാറിന്റെ പരാതിയിലാണ് രാജപുരം പോലീസ് അഞ്ച് കേസുകൾ രജിസ്റ്റർ ചെയ്തത്.
2025 സെപ്റ്റംബർ മാസം മുതൽ 2026 മെയ് 30 വരെ നടന്ന വയൽ നികത്തലിൽ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് നടപടി. കള്ളാർ വണ്ണാത്തിക്കാനം കുരിശു പള്ളിക്ക് സമീപം നിലം നികത്തി കവുങ്ങ് നട്ട് ഭൂമി പരിവർത്തനം നടത്തിയതിനും, ചാലുകീറിയതിനും ഉൾപ്പെടെ വ്യത്യസ്ത വ്യക്തികൾക്കെതിരെ നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമപ്രകാരമാണ് രാജപുരം പോലീസ് കേസെടുത്തിരിക്കുന്നത്.
വണ്ണാത്തിക്കാനത്തെ വയൽ നികത്തലിനെതിരെ റവന്യൂ അധികൃതർക്ക് നാട്ടുകാർ പരാതി നൽകിയിരുന്നു. ഇതേ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഭൂമി കയ്യേറ്റം കണ്ടെത്തിയത്.
No comments